അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി
അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വര്‍ കോണ്‍ഗ്രസിനു തലവേദനയാകുന്നു. കോണ്‍ഗ്രസിനോടു വിലപേശാനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
അന്‍വര്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമാണ്. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വത്തിനു എതിര്‍പ്പില്ല. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോടു സഹകരിക്കാത്ത തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി അന്‍വര്‍ നില്‍ക്കുന്നതാണ് തലവേദന.
തൃണമൂല്‍ കോണ്‍ഗ്രസുമായി യോജിക്കേണ്ട ആവശ്യമില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ അന്‍വര്‍ തയ്യാറാണെങ്കിലും തൃണമൂല്‍ ബന്ധം ഉപേക്ഷിക്കില്ല. തൃണമൂലിന്റെ ഭാഗമായി നിന്നുകൊണ്ട് യുഡിഎഫുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനെ അറിയിക്കും.
വി.എസ്.ജോയിയെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ ശാഠ്യം പിടിക്കുന്നതിലും കോണ്‍ഗ്രസ് നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസിനോടു വില പേശാനുള്ള വലിപ്പം അന്‍വറിനില്ലെന്നും അത് മുഖവിലയ്‌ക്കെടുക്കരുതെന്നുമാണ് യുഡിഎഫിലെ മറ്റു കക്ഷികളുടെ അഭിപ്രായം. കോണ്‍ഗ്രസ് തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം അന്‍വറിനെ യുഡിഎഫിലെടുക്കാമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്.