Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോസ് കെ മാണിയെ ആശീർവദിക്കാൻ തലമൂത്ത കാരണവർ മാത്രം? യുവ എം എൽ എമാർ വന്നില്ല!

ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; യുവ എംഎല്‍എമാർ വിട്ടു നിന്നു

ജോസ് കെ മാണിയെ ആശീർവദിക്കാൻ തലമൂത്ത കാരണവർ മാത്രം? യുവ എം എൽ എമാർ വന്നില്ല!
, തിങ്കള്‍, 11 ജൂണ്‍ 2018 (15:34 IST)
യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെസി ജോസഫ് എന്നീ മുതിർന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു നാമനിർദേശ പത്രിക സമർപ്പിച്ചത്. 
 
മുസ്ലീം ലീഗിനെ പ്രതികരിച്ച് എം കെ മുനീറും കെഎന്‍എ ഖാദറും എത്തിയിരുന്നു. ജോസ് കെ മാണിയുടെ പിതാവും കേരള കോൺഗ്രസ് എം നേതാവുമായ മാണി പത്രിക സമർപ്പിക്കാൻ എത്തിയില്ല. അതേസമയം, യുവ എം എൽ എമാർ ചടങ്ങിൽ നിന്നും വിട്ടു നിന്നതും ശ്രദ്ദേയമായി.
 
വിഡി സതീശനും എത്തിയില്ല. തിരക്കുകൾ മൂലമാണ് എത്താൻ കഴിയാത്തതെന്ന് യുവ എം എൽ എമാർ അറിയിച്ചെങ്കിലും വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവരുടെ അസാന്നിധ്യം ശ്രദ്ദേയമായിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജെസ്‌ന തിരോധാനം: ‘രാഷ്ട്രീയ നേതാക്കള്‍ പ്രതികരണത്തില്‍ മിതത്വം പാലിക്കണം‘, പി സി ജോർജിനെതിരെ പരോക്ഷ വിമർശനവുമായി ഹൈക്കോടതി