ഇടതുപക്ഷം സ്ഥിരമായി ജയിക്കുന്ന ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഇരട്ട വോട്ടുള്ള പതിനായിരത്തോളം പേര്‍ വോട്ട് ചെയ്‌തെന്ന് കോണ്‍ഗ്രസ്
വ്യാജ വോട്ടുകള്‍ ചെയ്യപ്പെട്ടതെന്ന് കെപിസിസി വക്താവ് സേനാപതി വേണു ആരോപിച്ചു
ഇടതുപക്ഷം സ്ഥിരമായി ജയിക്കുന്ന ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഇരട്ട വോട്ടുള്ള പതിനായിരത്തോളം പേര്‍ വോട്ട് ചെയ്‌തെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ മാത്രമാണ് ഇത്രത്തോളം വ്യാജ വോട്ടുകള്‍ ചെയ്യപ്പെട്ടതെന്ന് കെപിസിസി വക്താവ് സേനാപതി വേണു ആരോപിച്ചു.
ഉടുമ്പന്‍ ചോല നിയോജകമണ്ഡലം പരിധിയില്‍ വോട്ട് രേഖപ്പെടുത്തിയ 25 പേര്‍ തേനി പാര്‍ലമെന്റ് മണ്ഡലത്തിലെ ബോഡിനായ്ക്കന്നൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തതായി കണ്ടെത്തി. താമസ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ച് തമിഴ്‌നാട് സ്വദേശികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്താണ് ക്രമക്കേട് നടത്തിയത്. അതിര്‍ത്തി പ്രദേശമായതിനാല്‍ തമിഴ് വംശജര്‍ കൂടുതലായി താമസിക്കുന്ന സ്ഥലമാണ് ഉടുമ്പന്‍ ചോല. തമിഴ്‌നാട്ടില്‍ താമസമാക്കിയ ഇവര്‍ക്ക് അവിടെയും വോട്ടുണ്ടെന്നും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടല്‍ വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
20204ലെ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ ഉടുമ്പന്‍ചോലയിലെ രണ്ടു വാര്‍ഡുകളില്‍ 174 ഇരട്ട വോട്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവരെ ഹിയറിങ്ങിനായി വിളിച്ചെങ്കിലും പിന്നീട് നടപടി ഒന്നുമുണ്ടായില്ല.