Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോൺഗ്രസിൽ അടി രൂക്ഷമാകുന്നു; വേണുഗോപാലിന്റെ ലക്ഷ്യം ഉപതിരഞ്ഞെടുപ്പ് !

വേണുഗോപാലിനായി വലിയ ക്യാംപയ്‌നാണ് കോൺഗ്രസിൽ നടക്കുന്നത്

KC Venugopal, Congress, CM Candidate,Kerala News,കെ സി വേണുഗോപാൽ, കോൺഗ്രസ്, മുഖ്യമന്ത്രി സ്ഥാനാർഥി,കേരളാവാർത്ത
കേരള രാഷ്ട്രീയം പിടിച്ചെടുക്കാൻ കെ.സി.വേണുഗോപാൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ആധിപത്യം ലഭിച്ചാൽ വേണുഗോപാൽ മുഖ്യമന്ത്രിയാകും. ഇതിനായുള്ള കരുനീക്കങ്ങളാണ് തന്റെ അനുകൂലികളെ വെച്ച് വേണുഗോപാൽ നടത്തുന്നത്. 
 
വേണുഗോപാലിനായി വലിയ ക്യാംപയ്‌നാണ് കോൺഗ്രസിൽ നടക്കുന്നത്. ഇത് വേണുഗോപാലിന്റെ മൗനാനുവാദത്തോടെയാണെന്നാണ് വിവരം. കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ മുതൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായ വൈഷ്ണ സുരേഷ് വരെ വേണുഗോപാലിനെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ട്. 
 
യുഡിഎഫ് അധികാരത്തിലെത്തിയാൽ വേണുഗോപാൽ മുഖ്യമന്ത്രിയാകും. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാൽ ആറ് മാസം കൊണ്ട് ഉപതിരഞ്ഞെടുപ്പ് നടത്തി സഭയിൽ അംഗമാകുകയാണ് വേണുഗോപാലിനു വേണ്ടത്. ഇരിക്കൂറിലെ കോൺഗ്രസ് സ്ഥാനാർഥി സജീവ് ജോസഫ് വേണുഗോപാലിന്റെ വിശ്വസ്തനാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സജീവ് ജോസഫിനെ രാജിവയ്പ്പിച്ചാകും വേണുഗോപാൽ ഇരിക്കൂറിൽ നിന്ന് മത്സരിക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിലെ എല്‍പിജി വിതരണം പുനഃസ്ഥാപിക്കാന്‍ 4 വര്‍ഷം വരെ എടുത്തേക്കാം; കാരണം ഇതാണ്