Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാടിന് കോണ്‍ഗ്രസിന്റെ കൈതാങ്ങ്, നൂറിലധികം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് രാഹുല്‍ ഗാന്ധി

Rahul gandhi, Wayanad

അഭിറാം മനോഹർ

, വെള്ളി, 2 ഓഗസ്റ്റ് 2024 (17:57 IST)
ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് വയനാട് എം പിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ സന്ദര്‍ശിക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കേരളത്തില്‍ ഇതുവരെ ഒരു പ്രദേശത്തും ഇത്തരമൊരു ദുരന്തം കണ്ടിട്ടില്ലെന്നും വിഷയം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 
 
 ഇന്നലെ മുതല്‍ വയനാട്ടില്‍ ഉണ്ടെന്നും ഭീകരമായ ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും രാഹുല്‍ ഗാന്ധി പറയുന്നു. ഇന്നലെ മുതല്‍ വയനാട്ടിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് ഭരണസമിതിയും പഞ്ചായത്തുമായി ചര്‍ച്ച നടത്തി. തകര്‍ന്ന വീടുകള്‍ ഉള്‍പ്പടെ നാശനഷ്ടങ്ങളുടെ കണക്ക് വിശദീകരിച്ചു. വയനാട്ടിലെ ജനങ്ങള്‍ക്കായി നൂറിലധികം വീടുകള്‍ നിര്‍മിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ഇത്തരമൊരു ദുരന്തം കേരളം മുന്‍പ് കണ്ടിട്ടില്ല. വിഷയം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കും. രാഹുല്‍ ഗാന്ധി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ കുറയുന്നു, ജാഗ്രതാ നിർദേശം 4 ജില്ലകളിൽ മാത്രം, നദികളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു