Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടാകുന്ന സംസ്ഥാനങ്ങളില്‍ കേരളം ആറാമത്; ഒരു ജില്ലയില്‍ മാത്രം ഉരുള്‍പൊട്ടല്‍ ഭീഷണി ഇല്ല

Landslide,Wayanad

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 2 ഓഗസ്റ്റ് 2024 (15:10 IST)
രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടാകുന്ന 19 സംസ്ഥാനങ്ങളില്‍ കേരളം ആറാം സ്ഥാനത്താണ്. ജമ്മു-കാശ്മീര്‍, ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ്, മിസോറാം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്. രാജ്യത്തെ 420000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നുവെന്നാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്ന കണക്കില്‍ പറയുന്നത്. ഇതില്‍ 90000 കിലോമീറ്റര്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന പശ്ചിമഘട്ട-കൊങ്കണ്‍ പ്രദേശങ്ങളാണ്. 
 
അതേസമയം കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്ത ഒരേയൊരു ജില്ല ആലപ്പുഴയാണ്. ഉയര്‍ന്ന ജനസാന്ദ്രതയാണ് കേരളത്തില്‍ ഉരുള്‍പ്പൊട്ടല്‍ മൂലം ഉണ്ടാകുന്ന മരണ നിരക്ക് കൂട്ടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴയില്‍ ഹംപിയിലെ 12 സ്മാരകങ്ങളും വെള്ളത്തില്‍ മുങ്ങി