Publish Date: Sat, 13 Mar 2021 (13:26 IST)
Updated Date: Sat, 13 Mar 2021 (13:28 IST)
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കണമെന്ന് ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പുതുപ്പള്ളിയിലെത്തിയ ഉമ്മന്‍ചാണ്ടിക്ക് പ്രവര്‍ത്തകരുടെ വൈകാരിക വരവേല്‍പ്പ്. ഹൈക്കമാന്റിന്റെ തീരുമാനം പുതുപ്പള്ളിയിലെ നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ എത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി. പലരും കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടത്.
പ്രവര്‍ത്തകരുടെ ആവശ്യത്തില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കുമെന്നറിയിച്ചു. ഇതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. അതേസമയം നേമത്ത് മത്സരിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം മീനടം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമ്മന്‍ചാണ്ടിയുടെ വീടിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.