Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശശികല ചെന്നൈയിലേയ്ക്ക്; ജയ സമാധി അടച്ച് സർക്കാർ, പാർട്ടി ആസ്ഥാനത്തിന് പൊലീസ് കാവൽ

ശശികല ചെന്നൈയിലേയ്ക്ക്; ജയ സമാധി അടച്ച് സർക്കാർ, പാർട്ടി ആസ്ഥാനത്തിന് പൊലീസ് കാവൽ
, തിങ്കള്‍, 8 ഫെബ്രുവരി 2021 (09:29 IST)
ബെംഗളുരുവിൽ നാലു വർഷത്തെ ജയിൽ ശീക്ഷയ്ക്ക് ശേഷം കൊവിഡ് ചികിത്സയും പൂർത്തിയാക്കി ജയലളിതയുടെ തോഴിയും എഐഎ‌ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ ശശികല ഇന്ന് ചെന്നൈയിലെത്തും. റോഡ് ഷോ ആയി 32 ഇടങ്ങളിൽനിന്നും സ്വീകരണം ഏറ്റുവാങ്ങിയാണ് ശശികല ചെന്നൈയിലെത്തുന്നത്. ശശികല എത്തിയാൽ ഉണ്ടായേക്കാവുന്ന ചലനം മുന്നിൽ കണ്ട്, എംജിആർ, ജയ സമാധികൾ സർക്കാർ അടച്ചു, എഐഎഡിഎംകെ ആസ്ഥാനം പൊലീസ് കാവലിൽ ആക്കിയിരിയ്ക്കുകയാണ്. 
 
ഈ സാഹചര്യത്തിൽ ടി നഗറിലെ എംജിആറിന്റെ വീട്ടിലേയ്ക്കാണ് ശശികല എത്തുക. തമിഴ് രാഷ്ട്രീയത്തിലെ മറ്റൊരു അധ്യായത്തിനായിരിയ്ക്കും ഇവിടെനിന്നും തുടക്കമാവുക. അതേസമയം ശശികലയ്ക്കെതിരായ കടുത്ത നടപടികൾ സർക്കാർ തുടരുകയാണ്. ചെന്നൈയിലെ ആറ് ഇടങ്ങളിലെ ബംഗ്ലാവും ഭൂമിയുമടക്കം ശശികലയുടെ 100 കോടിയിലധം രൂപയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. ഇളവരസിയുടെയും, സുധാകരന്റെയും പേരിലുള്ള സ്വത്തുക്കൾ ബെനാമി നിയമപ്രകാരം കണ്ടുകെട്ടുകയായിരുന്നു. ശശികലയിൽനിന്നും ഉടൻ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടാകില്ല എന്നാണ് കരുതപ്പെടുത്തത്. തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ ഒരു വിഭാഗത്തെ ഒപ്പമെത്തിയ്ക്കാനുള്ള നീക്കങ്ങളാകും ശശികല നടത്തുക.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖാലിസ്ഥാന്‍ അനുകൂല നിലപാടുകള്‍ പ്രചരിപ്പിച്ച ആയിരത്തോളം അക്കൗണ്ടുകള്‍ പൂട്ടണമെന്ന് ട്വിറ്ററിനോട് കേന്ദ്രം