Webdunia - Bharat's app for daily news and videos

Install App

നാല്പത്തിയഞ്ച് ദിവസത്തെ ചികിത്സക്കൊടുവിൽ പത്തനംതിട്ട സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്

Webdunia
വെള്ളി, 24 ഏപ്രില്‍ 2020 (13:13 IST)
പത്തനംതിട്ട: കൊറോണ ബാധിച്ച് ഒന്നരമാസമായി ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട വടശേരിക്കര സ്വദേശി രോഗമുക്തയായി. തുടര്‍ച്ചയായി രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ് ആയതോടെയാണ് ഇവർ ഉടൻ തന്നെ ആശുപത്രി വിട്ടുപോകുമെന്നാണ് സൂചന. മാർച്ച് എട്ടിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് മാർച്ച് പത്തിനാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് 45 ദിവസങ്ങളായി ഇവർ ചികിത്സയിലായിരുന്നു.
 
ചികിത്സയുടെ ഭാഗമായി ഇരുപതോളം തവണ ഇവരെ ടെസ്റ്റിന് വിധേയമാക്കിയെങ്കിലും ഇപ്പോഴാണ് നെഗറ്റീവ് ഫലം ലഭിക്കുന്നത്. തുടർച്ചയായി രോഗം പോസിറ്റീവായതിനെ തുടർന്ന് ആരോഗ്യവകുപ്പിനെ കുഴക്കിയിരുന്ന കേസായിരുന്നു ഇത്. ആദ്യഘട്ട ചികിത്സയില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഐവര്‍വെക്ടിന്‍ മരുന്ന് പരീക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.തിങ്കളാഴ്ച മുതല്‍ ശേഖരിച്ച രക്തസ്രവ സാമ്പിളുകളുടെ ഫലമാണ് തുടര്‍ച്ചയായി നെഗറ്റീവായിരിക്കുന്നത്.
 
ഇറ്റലിയില്‍ നിന്നും റാന്നിയിലെത്തിയ കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിലൂടെയാണ്‌ ഇവർക്ക് രോഗഭാധയേറ്റത്. ഇവരുടെ മകള്‍ രണ്ടാഴ്ച മുന്‍പ് രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

അടുത്ത ലേഖനം
Show comments