Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ; പത്തനം‌തിട്ടയിൽ നിരീക്ഷണത്തിലിരിക്കവേ ചാടി പോയ ആൾക്കെതിരെ കേസെടുക്കുമെന്ന് കളക്ടർ

കൊറോണ; പത്തനം‌തിട്ടയിൽ നിരീക്ഷണത്തിലിരിക്കവേ ചാടി പോയ ആൾക്കെതിരെ കേസെടുക്കുമെന്ന് കളക്ടർ

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 10 മാര്‍ച്ച് 2020 (11:45 IST)
കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ്. പത്തനംതിട്ടയിൽ കൊറോണ വൈറസ് പടർന്നിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന വ്യക്തി അധികൃതരുടെ കണ്ണ് വെട്ടിച്ച് ആശുപത്രിയിൽ നിന്നും ചാടി പോയ സംഭവത്തിന്റെ പശ്ചാത്തത്തിലാണ് ഈ തീരുമാനം.
 
നിരീക്ഷണത്തിലായിരിക്കെ ചാടി പോയ വ്യക്തിക്കെതിരെ കേസെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. ആശുപത്രിയിൽ നിന്ന് പോയ ആൾ ഇടപ്പെട്ടവരെയും നിരീക്ഷിക്കും. നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ മണിക്കൂറുകൾക്കകം ജീവനക്കാർ ആശുപത്രിയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. 
 
വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്. ഇന്നലെ രാത്രിയായിരുന്നു ഇയാൾ ചാടിപ്പോയത്. സ്വന്തം വീട്ടിലേക്കായിരുന്നു പോയതെങ്കിലും യാത്രാമദ്ധ്യേ ഇയാൾ സമ്പർക്കം പുലർത്തിയ ആളുകളെ കൂടി നിരീക്ഷിക്കും.
 
കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയിൽ രോഗികളുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കൽ നടപടി ഇന്ന് പൂർത്തിയാക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതാൻ സൗകര്യങ്ങൾ ഒരുക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി,ജോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക്? പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി