Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി ശരിവെച്ച് ഹൈക്കോടതി

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി ശരിവെച്ച് ഹൈക്കോടതി

എ കെ ജെ അയ്യർ

, ബുധന്‍, 18 ഡിസം‌ബര്‍ 2024 (17:28 IST)
എറണാകുളം: നഗരസഭാ വാർഡ് വിഭജന വിഷയത്തിൽ സർക്കാരിനു ഹൈക്കോടതിയിൽ നിന്നു തിരിച്ചടി. എട്ടു നഗരസഭകൾ, ഒരു ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ വാർഡ് വിഭജനമാണ് വൈക്കോടതി റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂർ, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെ യും വാർഡ് വിഭജനമാണ് ഹൈക്കോടതി റദ്ദാക്കിയത്.
 
വാർഡ് വിഭജനം അശാസ്ത്രീയവും നിയമവിരുദ്ധവും ആണെന്ന് ചൂട്ടിക്കാട്ടി നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. 2011 ലെ ജനസംഖ്യാ സെൻസസിൻ്റെ അടിസ്ഥാനത്തിലാണ് 2015 ൽ വാർഡ് വിഭജിച്ചത്. എന്നാൽ ഇതിനു ശേഷം വാർഡ്  വിഭജനം നടത്തണമെങ്കിൽ പുതിയ സെൻസസ് വേണമെന്നുമാണ് ഹർജിക്കാരൻ പറയുന്നത്. അതിനാൽ വാർഡ് വിഭജനം നിയമ വിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. വാർഡ് വിഭജനത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു, കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാൻ നിർദേശം നൽകി മന്ത്രി വീണാ ജോർജ്