Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുൽഖർ ചിത്രത്തിന്റെ തിരക്കഥാകൃത്തിന് മൂന്നരവർഷം തടവ്

ദുൽഖർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഇനി അഴിയെണ്ണും

ദുൽഖർ ചിത്രത്തിന്റെ തിരക്കഥാകൃത്തിന് മൂന്നരവർഷം തടവ്
, ചൊവ്വ, 28 മാര്‍ച്ച് 2017 (08:13 IST)
യുവതിയെ കടന്നുപിടിച്ച കേസിലെ പ്രതിയായ തിരക്കഥാകൃത്തിന് മൂന്നരവർഷം തടവ്. മലപ്പുറം ഏറനാട് ഒതുക്കുങ്ങല്‍ സ്വദേശി മുഹമ്മദ് ഹാഷിറിനെയാണ് തടവിന് വിധിച്ചിരിയ്ക്കുന്നത്. എറണാകുളം അഡീഷനല്‍ സെഷന്‍സ് വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് രണ്ടുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്നാണ് കോടതിയുടെ നിര്‍ദേശം. 
 
കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ച് ഇയാൾ യുവതിയെ കടന്നുപിടിയ്ക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ദൈവത്തിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ യുവതിയെ കയറിപിടിച്ചതെന്നും ഏഴു പാപങ്ങള്‍ ചെയ്യാനുളള ദൈവത്തിന്റെ നിര്‍ദേശം പിന്തുടരുക മാത്രമാണ് താന്‍ ചെയ്തതെന്നും ആയിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.  2014 ഫെബ്രുവരി 28നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
 
സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, അഞ്ചുസുന്ദരികള്‍ എന്ന ചിത്രത്തിലെ ആമി എന്നിവയുടെ തിരക്കഥാകൃത്താണ് ഹാഷിര്‍ മുഹമ്മദ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികയെ നായ്ക്കൾ കൊന്നു തിന്നു