Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ ലഭിക്കാതെ അപേക്ഷക മരിച്ച സംഭവത്തില്‍ ഓഫീസ് സൂപ്രണ്ടിന് പിഴശിക്ഷ വിധിച്ചു

Court News

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 23 ഒക്‌ടോബര്‍ 2022 (16:50 IST)
വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ ലഭിക്കാതെ അപേക്ഷക മരിച്ച സംഭവത്തില്‍ ഓഫീസ് സൂപ്രണ്ടിന് പിഴശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷന്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഫോര്‍ട്ട് സോണല്‍ ഓഫീസ് സൂപ്രണ്ട് ജെസ്സിമോള്‍ പി വി 15000 രൂപ പിഴ ഒടുക്കാനാണ് കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കിം വിധിച്ചത്. ജെസ്സിമോള്‍ നെടുമങ്ങാട് നഗരസഭ സൂപ്രണ്ടായിരുന്ന കാലത്ത് അവിടുത്തെ ജീവനക്കാരിയായിരുന്ന സുലേഖ ബാബുവിന്  പെന്‍ഷന്‍ ആനുകൂല്യങ്ങളും അതിന്‍മേലുള്ള വിവരങ്ങളും കൃത്യസമയം നല്കിയില്ല എന്ന് കമ്മീഷന്‍ കണ്ടെത്തി. 
 
വിവരങ്ങള്‍ക്കും ആനുകൂലങ്ങള്‍ക്കും കാത്തിരുന്ന സുലേഖ ബാബുവിനെയും സൂപ്രണ്ടിനെയും കമീഷന്‍ ഹിയറിംഗിന് വിളിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുലേഖ ഹിയറിംഗിന് മുമ്പ് സെപ്തമ്പര്‍ 12 ന് മരണപ്പെട്ടു. തുടര്‍ന്ന്  കമ്മീഷണര്‍ നടത്തിയ തെളിവെടുപ്പിനെ തുടര്‍ന്നാണ് അന്നത്തെ സൂപ്രണ്ടായ ജെസ്സിമോള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊലയ്ക്ക് ശ്യാംജിത്തിന് പ്രചോദനമായത് അഞ്ചാംപാതിര സിനിമ!