Publish Date: Sun, 23 Oct 2022 (13:53 IST)
Updated Date: Sun, 23 Oct 2022 (13:56 IST)
പാനൂര്‍ കൊലക്കേസ് പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടു. പൊലീസാണ് ഇക്കാര്യം അറിയിച്ചത്. തെളിവെടുപ്പ് കഴിഞ്ഞ് സ്റ്റേഷനിലേക്ക് പോകും വഴിയാണ് ശ്യംജിത്ത് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.
കൂടാതെ അഞ്ചാം പാതിര സിനിമ കൊലപാതകത്തിന് പ്രചോദനമായെന്നും പ്രതി പറഞ്ഞു. വിഷ്ണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ കൊല്ലാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലായിരുന്നുവെന്ന് ശ്യംജിത്ത് സംശയിച്ചിരുന്നു.