പ്രതിയുടെ പ്രവൃത്തി സമൂഹത്തില്‍ ഭീതിയുളവാക്കിയെന്ന് ജഡ്ജി ആജ് സുദര്‍ശന്‍ വിധി ന്യായത്തില്‍ പറഞ്ഞു.പൊതുസേവകനും സൈക്കോളജിസ്റ്റുമായ പ്രതിയുടെ ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാനാകാത്തതിനാല്‍ പരമാവധി ശിക്ഷയ്ക്ക് അര്‍ഹനാണെന്നും കോടതി നിരീക്ഷിച്ചു.ഒരു പ്രതിയെ രണ്ട് പോക്‌സോ കേസില്‍ ശിക്ഷിക്കുന്നത് അപുര്‍വ്വമാണ്. സമാനമായ മറ്റൊരു കേസില്‍ ഡോ.ഗിരീഷിനെ 2022 ഫെബ്രുവരി 22 ന് ഇതേ കോടതി തന്നെ ആറ് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും അന്ന് ജഡ്ജിയായിരുന്ന ആര്‍.ജയകൃഷ്ണന്‍
ശിക്ഷിച്ചിരുന്നു.
പഠന വൈകല്യങ്ങള്‍ മാറ്റാന്‍ കൗണ്‍സിലിംഗിന് എത്തിയ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസായിരുന്നു .2017 ആഗസ്റ്റ് പതിനാലിനാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം കൗണ്‍സിലിംഗിനെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും അശ്ശീല വീഡിയോ കാണിക്കുകയും ചെയ്തുയെന്നാണ് കേസ്.ആദ്യം രക്ഷിതാക്കളുമായി സംസാരിച്ചതിന് ശേഷം കുട്ടിയെ സ്വന്തം ക്യാബിനില്‍ ഒറ്റയ്ക്കിരുത്തി കൗണ്‍സിലിംഗ് നടത്തുമ്പോള്‍ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരോട് പറഞ്ഞപ്പോള്‍ തന്നെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍ക്കുകയും ഫോര്‍ട്ട് പൊലീസ് കേസ് എടുക്കുകയും ചെയ്തു.ഈ കേസില്‍ പ്രതി മുന്‍കൂര്‍ ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യ ഹര്‍ജി നിലനില്‍ക്കെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.ഇത് നിലനില്‍ക്കെയാണ് രണ്ടാമത്തെ കുട്ടിയെ പീഡിപ്പിച്ച പരാതി വന്നത്. തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.ഈ കേസിലും പല തവണ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും അശ്ശീല വീഡിയോകള്‍ കാണിച്ചുയെന്നുമാണ് പരാതി.ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിംഗിന് എത്തിയ ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ചു യെന്ന ഒരു കേസും പ്രതിക്കെതിരെ എടുത്തിട്ടുണ്ട്. ഈ കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.