Webdunia - Bharat's app for daily news and videos

Install App

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ജസ്റ്റിസ് എംആര്‍ ഹരിഹരന്‍ നായര്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 21 ഫെബ്രുവരി 2025 (18:49 IST)
നിയമപഠനവും കീഴ്‌ക്കോടതി ഭാഷയും മലയാളത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒറ്റ ഉത്തരവ് മാത്രം മതിയെന്നും സിവില്‍ നടപടി ക്രമങ്ങള്‍ 137, ഭാരതീയ നാഗരിക സുരക്ഷാ സംഹിത 307, ഭരണഘടനാ അനുഛേദം 348 എന്നിവ ഇതിന് പൂര്‍ണ്ണമായും അനുകൂലമാണെന്നും ജസ്റ്റിസ് . എം.ആര്‍ ഹരിഹരന്‍ നായര്‍ അഭിപ്രായപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലെല്ലാം ഹൈക്കോടതിക്ക് കീഴിലുള്ള എല്ലാ കോടതികളും അവരവരുടെ ഭാഷയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന്‍ ആയിരുന്ന കാലത്ത് ഉത്തരവുകളും നടപടിക്രമങ്ങളും പൂര്‍ണ്ണമായും മലയാളത്തിലാക്കിയ അനുഭവവും അദ്ദേഹം പങ്കുവെച്ചു. സര്‍ക്കാര്‍ നിയമ കലാലയ (ഗവ. ലോകോളേജ്) ത്തില്‍ മലയാളഐക്യവേദിയും മിഴാവ് മലയാളം ക്ലബ്ബും സംഘടിപ്പിച്ച മാതൃഭാഷാ വാരാചരണത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
 
ജില്ലയിലാകെ മലയാള ഐക്യവേദിയുടെ നേത്യത്വത്തില്‍ ഫെബ്രു 28 വരെ നടക്കുന്ന മാതൃഭാഷാ വാരാചരണത്തിന്റെ ഉദ്ഘാടനം ഗവ. ലോ കോളേജില്‍ മലയാളത്തിന്റെ പ്രിയകവി പ്രൊഫ. വി. മധുസൂദനന്‍ നായര്‍ നിര്‍വ്വഹിച്ചു. മാതൃഭാഷയാണ് ഓരോ ജനതയുടെയും വീടും നാടും ആകാശവുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബിന്ദുമോള്‍ വി.സി അധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രൊഫ.സ്മിത ജോണ്‍, ഭരത് നായര്‍,  വിനോദ്കുമാര്‍ വി ജ്യോത്സ്‌ന എം.എ എന്നിവര്‍ സംസാരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌കൂളിലേക്ക് നടക്കുന്നതിനിടെ 14 വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു: കൗമാരക്കാരിലെ ഹൃദ്രോഗത്തിനുള്ള കാരണങ്ങള്‍ അറിയണം

മസ്തകത്തില്‍ ഒരടിയോളം ആഴത്തില്‍ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു

കാക്കനാട് കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് റിപ്പോര്‍ട്ട്

പ്രയാഗ് രാജിലെ നദിയില്‍ നിന്ന് ഒരു കവിള്‍ വെള്ളം കുടിക്കാന്‍ യോഗിക്ക് ധൈര്യമുണ്ടോ; വെല്ലുവിളിച്ച് ഗായകന്‍ വിശാല്‍ ദദ്‌ലാനി

വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അമേരിക്ക പണം നല്‍കിയത് ഇന്ത്യക്കല്ല, പണം വാങ്ങിയത് അയല്‍ രാജ്യം

അടുത്ത ലേഖനം
Show comments