Select Your Language

Notifications

webdunia
webdunia
webdunia
webdunia

കനത്ത തിരിച്ചടി: ജോസ് കെ മാണി കേരള കോൺഗ്രസ് എം ചെയർമാൻ അല്ലെന്ന് കോടതി

കനത്ത തിരിച്ചടി: ജോസ് കെ മാണി കേരള കോൺഗ്രസ് എം ചെയർമാൻ അല്ലെന്ന് കോടതി
, വെള്ളി, 1 നവം‌ബര്‍ 2019 (12:54 IST)
ഇടുക്കി: കേരള കോൺഗ്രസിലെ അധികാര തർക്ക കേസിൽ ജോസ് കെ മാണിക്ക് തിരിച്ചടിയായി കോടതി വിധി. ജോസ് കെ മാണി കേരള കോൺഗ്രസ് എം ചെയർമാൻ അല്ലെന്ന് കട്ടപ്പന സബ് കോടതി വിധിച്ചു. ഇടുക്കി മുൻസിഫ് കോടതി വിധിക്കെതിരെ ജോസ് കെ മാണി സമർപ്പിച്ച അപ്പീലും കോടതി തള്ളി. ചെയർമാന്റെ അധികാരം വിലക്കിയ ഇടുക്കി മുനിസിഫ് കോടതി വിധി സബ് കോടതി ശരിവച്ചു.
 
കോടതി വിധിയോടെ ജോസ് കെ മാണിയെ കേരള കോൺഗ്രസ് എം ചെയർമാനായി തിരഞ്ഞെടുക്കുന്നതിനുള്ള വിലക്ക് തുടരും. അന്തിമ വിധിക്കായി ഇടുക്കി മുനിസിഫ് കോടതിയിൽ ഈ മാസം 22ന് വീണ്ടും വാദം തുടങ്ങും. ഇക്കഴിഞ്ഞ ജൂണിലാണ് പാർട്ടിയിലെ അധികാര കേന്ദ്രം പിടിച്ചെടുക്കുന്നതിനായി ജോസ് കെ മാണി വിഭാഗം സംസ്ഥാന സമിതി വിളിച്ചു ചേർത്ത് ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്.
 
437 അംഗങ്ങളിൽ 312 പേരും യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ. സംസ്ഥാന സമിതി യോഗം വിളിച്ചു ചേർക്കാനുള്ള അധികാരം പാർട്ടി ഭരണഘടന പ്രകാരം തനിക്കാണെന്നും, 10 ദിവസം മുൻപ് നോട്ടീസ് നൽകാതെ വിളിച്ചു ചേർത്ത യോഗം നിയമപരമായി നിലനിൽക്കില്ലെന്നും കാണിച്ച് ജോസഫ് വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ബിനീഷ് വന്നപ്പോൾ കൈയ്യടിക്കാൻ പറഞ്ഞത് ഞാൻ, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും മാപ്പ് ചോദിക്കുന്നു’: അനിൽ രാധാകൃഷ്ണൻ