Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്ധ്യാസമയത്ത് ഇക്കാര്യങ്ങൾ ചെയ്യരുത് !

സന്ധ്യാസമയത്ത് ഇക്കാര്യങ്ങൾ ചെയ്യരുത് !
, വ്യാഴം, 31 ഒക്‌ടോബര്‍ 2019 (20:37 IST)
ത്രിസന്ധ്യയ്‌ക്ക് ചെയ്യരുത്താത്ത കാര്യങ്ങൾ പണ്ടുള്ളവരോട് ചോദിച്ചാൽ അവർ ഒരു ലിസ്‌റ്റുതന്നെ എടുത്തുനീട്ടും. ജ്യോതിഷത്തിലും ഇതുതന്നെയാണ് പറയുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് നമ്മൾ ആരും തന്നെ അത് പിന്തുടരുന്നില്ല എന്നതാണ് വാസ്‌തവം. ജീവിതരീതിയും താമസിക്കുന്ന ഇടവും എല്ലാം ഇതിനൊരു കാരണമാണ്.
 
പകലിനും രാത്രിക്കുമിടയിലുളള സമയമാണ് ത്രിസന്ധ്യ. ആ സമയത്ത് അലക്കാനും നഖം വെട്ടാനും മുടി ചീകാനുമൊന്നും പാടില്ലെന്നാണ്. ജ്യോതിഷശാസ്‌ത്രപ്രകാരം ത്രിസന്ധ്യ സമയം പ്രാര്‍ത്ഥനയ്ക്ക് മാത്രമുളളതാണ്. ആ സമയത്ത് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നത് വീടിന് ദോഷമാണ്.
 
ഇവ മാത്രമല്ല വേറെയും ഉണ്ട്. കിണറ്റില്‍ നിന്ന് വെള്ളം കോരുക, ചെടികളില്‍ നിന്ന് ഇലകളോ പൂക്കളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടര്‍ത്തിയെടുക്കുക, ഭാര്യാഭര്‍തൃസംഗമം എന്നിവയൊന്നും ത്രിസന്ധ്യയ്‌ക്ക് പാടില്ല. വീടിലേക്ക് ധനം കൊണ്ടുവരുന്നതും സന്തോഷവും സമാധാനവും കൊണ്ടുവരുന്നതുമെല്ലാം ഇക്കാര്യങ്ങളൊക്കെ അടിസ്ഥാനമാക്കിയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്വതി നക്ഷത്രക്കാരായ പെൺകുട്ടികൾ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം !