Select Your Language

Notifications

webdunia
webdunia
webdunia
गुरुवार, 26 दिसंबर 2024
webdunia

കൊവിഡ്19: പത്തനംതിട്ടയിൽ സമ്പർക്ക പട്ടികയിൽ 900 പേർ, 40 ശതമാനം പേർ ഇപ്പോഴും സഹകരിക്കുന്നില്ലെന്ന് ഡിഎംഒ

കൊവിഡ്19: പത്തനംതിട്ടയിൽ സമ്പർക്ക പട്ടികയിൽ 900 പേർ, 40 ശതമാനം പേർ ഇപ്പോഴും സഹകരിക്കുന്നില്ലെന്ന് ഡിഎംഒ

അഭിറാം മനോഹർ

, ബുധന്‍, 11 മാര്‍ച്ച് 2020 (10:40 IST)
കൊവിഡ് 19 മുൻകരുതലിന്റെ ഭാഗമായി സമ്പർക്കപട്ടികയിലുള്ളവരിൽ 40 ശതമാനം പേരും ആരോഗ്യവകുപ്പിനോട് സഹകരിക്കുന്നില്ലെന്ന് പത്തനംതിട്ട ഡിഎംഒ. കൊവിഡ് 19ന്റെ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷ്യവസ്തുക്കൾക്ക് ക്ഷന്മം നേരിടുന്നുവെന്നും പത്തനംതിട്ട ഡിഎംഒ അറിയിച്ചു.
 
സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടിട്ടും ആരോഗ്യവകുപ്പുമായി സഹകരിക്കാത്തവരെ ആശുപത്രികളില്‍ എത്തിക്കാന്‍ പോലീസ് സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കാൻ തദ്ദേശഭരണസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച വഴിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട ശേഷം 30 പേർ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടെന്നും അധികൃതർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുന്നു