കോവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥലങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് ജില്ലാ ഭരണകൂടങ്ങള്‍.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ
കൂട്ടം കൂടുന്നത് ഒഴിവാക്കണം
മെഡിക്കല്‍ ഷോപ്പുകളില്‍ അഞ്ചുമണിക്ക് ശേഷം ഒരെണ്ണം മാത്രം
ആശുപത്രികള്‍ക്ക് സമീപമുള്ള മെഡിക്കല്‍ ഷോപ്പുകളും, ക്യാന്റീനുകളും വൈകിട്ട് അഞ്ചിനുശേഷവും പ്രവര്‍ത്തിപ്പിക്കാം.
പെറ്റ് ഷോപ്പ് ജീവികള്‍ക്ക് വെള്ളം, ഭക്ഷണം എന്നിവ നല്‍കുന്നതിനു മാത്രമായി തുറക്കാം.
കൃഷിക്കാവശ്യമായ കടകള്‍ രാവിലെ 10 മുതല്‍ പകല്‍ രണ്ടുവരെ പ്രവര്‍ത്തിപ്പിക്കാം.
ഭക്ഷണശാലകളില്‍ പാഴ്‌സല്‍ സര്‍വീസ് മാത്രം.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണവും വില്‍പ്പനയും നടത്തുന്ന സ്ഥാപനങ്ങള്‍ വൈകിട്ട് അഞ്ചുവരെ തുറക്കാം
അടിയന്തര പ്രാധാന്യമില്ലാത്ത കാര്‍ഷിക പ്രവര്‍ത്തികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണം.
സ്വകാര്യ ആശുപത്രിയിലെ എല്ലാ ജീവനക്കാരും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.
പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവര്‍ ആശാ വര്‍ക്കര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവരെ അറിയിക്കേണ്ടതാണ്.
പൊതു ഗതാഗതം അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്വകാര്യ ബസ് സര്‍വീസ് ഉണ്ടാകില്ല. സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ബസ് പോകണം.
മുന്‍കൂട്ടി തീരുമാനിച്ച വിവാഹം അല്ലാതെ മറ്റ് യാതൊരു ആഘോഷവും പാടില്ല.
വിവാഹത്തില്‍ 25 ആളുകള്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല.
വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും വീടുകളില്‍ ക്വാറന്റെയ്‌നില്‍ കഴിയണം.
ആരാധാനാലയങ്ങളിലെ ചടങ്ങുകളില്‍ അഞ്ചുപേരില്‍ കൂടാന്‍ പാടില്ല. ഇവര്‍ മറ്റുള്ളവരുമായി ഇടപെടരുത്.
കളി സ്ഥലങ്ങള്‍, ടര്‍ഫുകള്‍ എന്നിവ അടഞ്ഞു കിടക്കണം.
റേഷന്‍ കട, പാല്‍സൊസൈറ്റി, ഗ്യാസ്, പത്രം, തപാല്‍ എന്നിവ പ്രവര്‍ത്തിക്കും.
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുത്.
മൂന്ന് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്
പൊതു സ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ എങ്കിലും അകലം വേണം
വീടുകള്‍ കയറിയിറങ്ങി കച്ചവടങ്ങള്‍ അരുത്
ബാങ്കിങ് സ്ഥാപനങ്ങളില്‍ ഉച്ചതിരിഞ്ഞ് രണ്ട് വരെ പകുതി ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. ഒരേ സമയം മൂന്ന് ഉപഭോക്താക്കള്‍ക്ക് മാത്രം പ്രവേശനം
കോവിഡ് രോഗികളുടെയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും ശ്രദ്ധയ്ക്ക്; ഒഴിവാക്കരുത് വെള്ളവും ആഹാരവും
കോവിഡ് രോഗികളും വീട്ടില്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നവരും ഈ ദിവസങ്ങളില്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണം. വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. ചൂടുവെള്ളം തന്നെ കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫ്രിഡ്ജില്‍ വച്ച തണുത്ത വെള്ളവും ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കണം. പറ്റുമെങ്കില്‍ ചെറു ചൂടുവെള്ളം ഉപയോഗിച്ച് തൊണ്ട ഗാര്‍ഗിള്‍ ചെയ്യുന്നത് നന്നായിരിക്കും. ഇടയ്ക്കിടെ തൊണ്ട ഗാര്‍ഗിള്‍ ചെയ്യുക. നന്നായി ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇടയ്ക്കിടെ ആവി പിടിക്കുന്നതും നല്ലതാണ്. ദിവസവും എട്ട് മണിക്കൂര്‍ കൃത്യമായി ഉറങ്ങണം. നന്നായി ഭക്ഷണം കഴിച്ചാലേ രോഗപ്രതിരോധശേഷി വര്‍ധിക്കൂ. പോഷകഘടകങ്ങള്‍ ധാരാളമുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്.
കോവിഡ് അത്ര ഗുരുതരമായി ബാധിക്കാത്ത ആളുകള്‍ വീടുകളില്‍ തന്നെയാണ് സ്വയം ക്വാറന്റീന്‍ ചെയ്യുന്നത്. എന്നാല്‍, വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളുടെ ആരോഗ്യനിലയില്‍ ചില മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. പൂര്‍ണ ആരോഗ്യത്തോടെ വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളും ശ്രദ്ധാലുക്കളായിരിക്കണം. ആരോഗ്യനിലയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നുണ്ടോ എന്ന് നോക്കണം.
ഓക്‌സിജന്‍ ലെവല്‍ താഴുക എന്നതാണ് കോവിഡ് ബാധയുടെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രോഗലക്ഷണം. വളരെ പെട്ടന്നായിരിക്കും ഓക്‌സിജന്‍ ലെവല്‍ താഴാന്‍ തുടങ്ങുക. ഓക്‌സിജന്‍ ലെവല്‍ ക്രമാതീതമായി താഴാന്‍ തുടങ്ങിയാല്‍ അതൊരു ഗുരുതര സ്ഥിതി വിശേഷമാണ്. ചിലപ്പോള്‍ കൃത്രിമ ഓക്‌സിജന്‍ സഹായം വേണ്ടിവരും.
പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് നമുക്ക് ഓക്‌സിജന്‍ ലെവല്‍ എത്രയാണെന്ന് നോക്കാവുന്നതാണ്. കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ ഓക്‌സിമീറ്റര്‍ ഉപയോഗിച്ച് ഓക്‌സിജന്‍ ലെവല്‍ താഴുന്നുണ്ടോ എന്ന് കൃത്യമായ ഇടവേളകളില്‍ നോക്കണം.
വിരല്‍ ഓക്‌സിമീറ്ററിനുള്ളില്‍ ഇട്ടാല്‍ സെക്കന്റുകള്‍ ശരീരത്തിലെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ അറിയാന്‍ സാധിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ആളുടെ ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ 95 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കും. എന്തെങ്കിലും ആരോഗ്യ പ്രശ്‌നമുള്ള ആളുകള്‍ക്കാണ് ഇതില്‍ കുറവ് രേഖപ്പെടുത്തുക. അതേസമയം 92 ശതമാനത്തില്‍ താഴെയാണ് ഓക്‌സിജന്‍ ലെവല്‍ രേഖപ്പെടുത്തുന്നതെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഓക്‌സിമീറ്ററില്‍ ഹാര്‍ട്ട് ബീറ്റ് അളക്കാനും സാധിക്കും. സാധാരണ ഗതിയില്‍ ഒരാളുടെ ഹാര്‍ട്ട് ബീറ്റ് മിനുറ്റില്‍ 60 മുതല്‍ 100 വരെയാണ്.
ശ്വാസം മുട്ടല്‍, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തില്‍ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം, അല്ലെങ്കില്‍ മോഹാലാസ്യപ്പെടുക എന്നിവയാണ് കോവിഡിന്റെ അപായസൂചനകള്‍. ശാരീരികമായി എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ദിശ 1065, 0471 25552 056 എന്നീ നമ്പറില്‍ ബന്ധപ്പെടുക.