കൊറോണ മുക്തയായിട്ടും ഏഴുമാസം ഗര്‍ഭിണിയായ ഡോക്ടര്‍ മരിച്ചു. തലശേരിയില്‍ പാലിശ്ശേരി പോലീസ് ക്വാട്ടേഴ്‌സിന് സമീപം ഡോക്ടര്‍ ഷവാഫറിന്റെ ഭാര്യ ഡോക്ടര്‍ സിസി മഹാബഷീറാണ് മരിച്ചത്. 25 വയസായിരുന്നു. ഇന്നലെ രാവിലെ മംഗലാപുരത്തെ ഇന്ത്യാനാശുപത്രിയിലായിരുന്നു അന്ത്യം.
ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പാലിശേരിയിലെ സിസി അബ്ദുള്‍ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ് മഹാബഷീര്‍.