Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റദിവസംകൊണ്ട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കൊവിഡ് 19 ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം സജ്ജം

ഒറ്റദിവസംകൊണ്ട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കൊവിഡ് 19 ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം സജ്ജം
, വ്യാഴം, 16 ജൂലൈ 2020 (12:42 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ അതിവേഗം കൊവിഡ് 19 ഫസ്റ്റ്‌ ലൈൻ ചികിത്സാ കേന്ദ്രങ്ങൾ സജ്ജികരിച്ച് സർക്കാർ. തിരുവനന്തപുരത്ത് കോവിഡ് ചികിത്സാ കേന്ദ്രത്തിന് വേണ്ടി സ്റ്റേഡിയങ്ങളും കണ്‍വെന്‍ഷന്‍ സെന്ററുകളും ഏറ്റെടുത്ത് തുടങ്ങി. ആദ്യ താല്‍ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിൽ ഇതിനോടകം തന്നെ ഒരുക്കി കഴിഞ്ഞു. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ 750 കിടക്കകളുള്ള ചികിത്സാ കേന്ദ്രമാണ് സജ്ജികരിച്ചിരിയ്ക്കുന്നത്. 
 
സ്രവ പരിശോധനയ്ക്കും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്തവരും, ആരോഗ്യനില ഗുരുതരമല്ലാത്തവരുമായ കൊവിഡ് ബാധിതരെയാണ് ഇവിടെ പ്രവേശിപ്പിയ്ക്കുക. ഡോകടർമാരുടെയും നഴ്സുമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും സംഘം മുഴുവൻ സമയവും ചികിത്സാ കേന്ദ്രത്തിലുണ്ടാകും. ജില്ലയിലെ പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രത്തിനായിരിയ്ക്കും ഇതിന്റെ നടത്തിപ്പ് ചുമതല. ഫസ്റ്റ് ലൈൻ കേന്ദ്രത്തിൽ ചികിത്സയിലുള്ള ആർക്കെങ്കിലും കൂടുതൽ ചികിത്സ ആവശ്യമായി വന്നാൽ കൊവിഡ് ആശുപത്രിലേയ്ക്ക് മാറ്റും. കോഴിക്കോട് സർവകലാശാലയിലും സമാനമായ രീതിയിൽ ഫസ്റ്റ്‌ലൈൻ കൊവിഡ് ചികിത്സാ കേന്ദ്രം ഒരുക്കിയിട്ടുണ്ട്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് ഓട്ടോ ഡ്രൈവറിൽ നിന്നും 15 പേർക്കു രോഗം,പാറത്തോട് മൂന്ന് കൊവിഡ് ക്ലസ്റ്ററുകൾ