Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗജന്യ റേഷൻ വിതരണം നാളെ മുതൽ തിരക്കൊഴിവാക്കാൻ പ്രത്യേക സംവിധാനം

സൗജന്യ റേഷൻ വിതരണം നാളെ മുതൽ തിരക്കൊഴിവാക്കാൻ പ്രത്യേക സംവിധാനം

അഭിറാം മനോഹർ

, ചൊവ്വ, 31 മാര്‍ച്ച് 2020 (20:04 IST)
കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സൗജന്യ റേഷൻ വിതരണം നാളെ തുടങ്ങുമെന്ന് മുഖ്യമന്ത്രി.ഈ സാഹചര്യത്തിൽ റേഷൻ കടകളിൽ തിരക്കൊഴിവാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ നടപ്പിൽ വരുത്തും.റേഷൻ കടകളിൽ അഞ്ച് പേരിലധികം ഒരേസമയത്ത് നിൽകരുതെന്നും നിർദേശമുണ്ട്.നേരിട്ട് റേഷൻ വാങ്ങാൻ സൗകര്യമില്ലാത്തവർക്ക് അവ വീട്ടിലേക്ക് എത്തിച്ചുനൽകും. 
 
തിരക്ക് നിയന്ത്രിക്കുന്നതിനായി നാളെ പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ളവർക്ക് വിതരണം ചെയ്യും.ഏപ്രിൽ രണ്ടിന് രണ്ട്, മൂന്ന് അക്കങ്ങളിൽ അവസാനിക്കുന്നവർക്കും ഏപ്രിൽ മൂന്നിന് നാല് അഞ്ച്, ഏപ്രിൽ നാലിന് ആറ് ഏഴ്, ഏപ്രിൽ അഞ്ചിന് എട്ട്, ഒൻപത് അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്കും റേഷൻ വാങ്ങാം.
 
ഇത്തരത്തിൽ അഞ്ച് ദിവസത്തിനുള്ളിൽ സൗജന്യ റേഷൻ വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ ദിവസങ്ങളിൽ റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് പിന്നീട് വാങ്ങാനുള്ള അവസരവും ഉണ്ടാകും.മുതിര്‍ന്ന പൗരന്മാര്‍, വീടുകളില്‍ തനിച്ച് താമിക്കുന്നവര്‍, ശാരീരിക അവശതകള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് റേഷന്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ സന്നദ്ധപ്രവർത്തകർ തയ്യാറാകണം.ജനപ്രതിനിധികള്‍ ചുമതലപ്പെടുത്തുന്നവരെയോ രജിസ്റ്റര്‍ ചെയ്ത സംഘടനകളെയോ മാത്രമെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്താവുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ ഏപ്രിൽ ഫൂൾ ആക്കാമെന്ന് കരുതണ്ട, പൊലീസ് പിടിക്കും!