Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈയിൽനിന്നുമെത്തിയ ട്രക്ക് ഡ്രൈവറിൽ നിന്നും രോഗം പകർന്നത് 10 പേർക്ക്

വാർത്തകൾ
, ബുധന്‍, 13 മെയ് 2020 (18:53 IST)
വയനാട്: ചെന്നൈ കോയമ്പേട് നിന്നും എത്തിയ ട്രക് ഡ്രൈവറിൽനിന്നും രോഗം പകർന്നവരുടെ എണ്ണം 10 ആയി. വയനാട്ടിൽ ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഈ സമ്പർക്കം വഴിയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് നാലുപേർക്ക് ട്രക്ക് ഡ്രൈവറിൽനിന്നുമുള്ള സമ്പർക്കം വഴി രോഗബാധ സ്ഥിരികരിച്ചു.
 
സംസ്ഥനത്ത് ഇന്ന് പത്ത് പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറത്ത് മൂന്നു  പേർക്കും, വയനാട് പാലക്കാട് ജില്ലകളിൽ രണ്ടുവീതം പേർക്കും കോട്ടയം, കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരിൽ 4 പേർ വിദേശത്തു നിന്നും, രണ്ട് പേർ ചെന്നൈയിൽനിന്നും എത്തിയവരാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ്, വയനാട് രോഗബാധ സ്ഥിരീകരിച്ചത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക്