Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ട് വയസുകാരന്റെ അമ്മയ്ക്കും വൈറസ് ബാധ, 29 കാരി ഏഴുമാസം ഗർഭിണി

വാർത്തകൾ
, ബുധന്‍, 13 മെയ് 2020 (17:34 IST)
കോട്ടയം: കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച 2 വയസുകാരന്റെ അമ്മയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. 29 കാരിയായ ഇവർ 7 മാസം ഗർഭിണിയാണ്. പരിശോധനയ്ക്കായി അയച്ച യുവതിയുടെ ആദ്യ സാംപിൾ അപര്യാപ്ത മൂലം തിരിച്ചയച്ചിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജിലാണ് 
 
ഞായറാഴ്ചയാണ് യുവതിയും കുട്ടിയും കുവൈത്തിൽനിനും തിരിച്ചെത്തിയത്. ഇവർ നെടുമ്പാശേരിയിൽ നിന്നും മടങ്ങിയ ടാക്സിയിലെ ഡ്രൈവറെയും, ഭർതൃമാതാവിനെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഭർതൃമാതാവുമായി ഇവർ അടുത്ത് ഇടപഴകിയിട്ടില്ല.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക് ഡൗൺ കറൻറ് ബില്ല് കൂട്ടിയോ? അറിഞ്ഞുപയോഗിച്ചാൽ ബില്ല് കുറയ്‌ക്കാം