Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് വ്യാപനം: ക്വാറന്റീന്‍-ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് വ്യാപനം: ക്വാറന്റീന്‍-ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
, ബുധന്‍, 21 ഏപ്രില്‍ 2021 (16:04 IST)
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍-ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ ക്വാറന്റീന്‍-ഐസൊലേഷന്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. 
 
ഹൈറിസ്‌ക് പ്രൈമറി കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് 14 ദിവസം റൂം ക്വാറന്റീന്‍ നിര്‍ബന്ധം. കോവിഡ് ചികിത്സ കഴിഞ്ഞാലും ഏഴു ദിവസം വരെ യാത്രകള്‍ ഒഴിവാക്കണം. 
 
കോവിഡ് പോസിറ്റീവ് ആയാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ചികിത്സ തേടണം. കോവിഡ് ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലും ഏഴ് ദിവസത്തേക്ക് യാത്രകള്‍ അരുത്. ഐസൊലേഷനില്‍ തുടരണം. 
 
ഹൈ റിസ്‌ക് പ്രൈമറി കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ 14 ദിവസമാണ് റൂം ക്വാറന്റീന്‍. ഇതിനിടയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ അറിയിക്കണം. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്താം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും റൂം ക്വാറന്റീന്‍ 14 ദിവസം പൂര്‍ത്തിയായാലേ പുറത്തിറങ്ങാന്‍ സാധിക്കൂ. 

ലോ റിസ്‌ക് പ്രൈമറി കോണ്ടാക്ട് വിഭാഗത്തിലുള്ളവര്‍ 14 ദിവസത്തേക്ക് യാത്രകള്‍ ഒഴിവാക്കണം. ഭവനസന്ദര്‍ശനം, വിവാഹങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. രോഗലക്ഷണം ഉണ്ടെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം. 
 
രോഗലക്ഷണങ്ങളില്ലാത്ത സെക്കന്‍ഡറി കോണ്ടാക്ട് വിഭാഗത്തിലുള്ളവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. രോഗലക്ഷണം ഉണ്ടെങ്കില്‍ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.

വിദേശത്തു നിന്ന് കേരളത്തില്‍ എത്തുന്നവര്‍ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും ഒരാഴ്ച പുറത്തേക്ക് ഇറങ്ങാതെ ഐസൊലേഷനില്‍ ഇരിക്കണം. 
 
കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കോവിഡ് വാക്സിന്‍ സ്വീകരിച്ചവരാണെങ്കില്‍ പോലും കേരളത്തിലെത്തുന്നവര്‍ 48 മണിക്കൂര്‍ മുന്‍പോ എത്തിയ ഉടനെയോ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പരിശോധന ഫലം ലഭിക്കുന്നതുവരെ റൂം ക്വാറന്റീനില്‍ കഴിയണം. പോസിറ്റീവായാല്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണം. നെഗറ്റീവാണെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം റൂം ഐസലേഷനില്‍ കഴിയണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓക്‌സിജൻ ടാങ്ക് ചോർന്നു, മഹാരാഷ്ട്രയിൽ 22 കൊവിഡ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചു