സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കും. ബിവറേജസ് കണസ്യൂമര്‍ ഫെഡ് ഔട്ട് ലറ്റുകളിൽ മദ്യം വിൽക്കാം. ബാറുകളിൽ കൗണ്ടർ വഴി വിൽപനക്ക് അനുമതി നൽകിയിട്ടുണ്ട്. നാലാം ഘട്ട ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ മാർഗ്ഗ നിർദ്ദേശം പ്രകാരമാണ് മദ്യവിൽപ്പന അനുമതി നൽകിയത്. ക്ലബുകൾക്കും അനുമതി നൽകിയേക്കുമെന്ന് സൂചനയുണ്ട്.
കേന്ദ്ര സർക്കാരിന്റെ ലോക്ക്ഡൗൺ മാർഗനിർദേശപ്രകാരം മെയ് 31 വരെ സ്കൂളുകൾ അടച്ചിടണമെന്ന് വ്യവസ്ഥയുള്ളതിനാൽ മെയ് 26-ന് തുടങ്ങാനിരുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവക്കാനും ധാരണയായിട്ടുണ്ട്.ബാർബർ ഷോപ്പുകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയതായാണ് വിവരം.എന്നാൽ ബ്യൂട്ടി പാർലറുകൾക്ക് അനുമതിയുണ്ടാകില്ല.പക്ഷെ വ്യവസ്ഥകളിലും പാസെടുക്കാനുള്ള നടപടിക്രമത്തിലും ഇളവ് അനുവദിക്കാനാണ് തീരുമാനം.