കാസർകോട് സമൂഹവ്യാപനം ഉണ്ടായോ? ആശങ്കയുണ്ട്, ഇന്നും നാളെയുമായി ലഭിക്കുന്ന ഫലങ്ങൾ നിർണായകമെന്ന് കളക്‌ടർ

അഭിറാം മനോഹർ

ബുധന്‍, 25 മാര്‍ച്ച് 2020 (15:08 IST)
കൊറോണവൈറസ് കാസർകോട്ടിൽ സമൂഹവ്യാപനത്തിനിടയാക്കിയോ എന്ന കാര്യത്തിൽ ഇന്നും നാളെയുമായി ലഭിക്കാനിരിക്കുന്ന ഫലങ്ങൾ നിർണായകമെന്ന് കളക്‌ടർ.സമ്പർക്കപട്ടികയിൽ ഉള്ളവരുടേതുൾപ്പടെ 77 പേരുടെ സാമ്പിളുകളാണ് പരിശോധനകൾക്കായി അയച്ചിട്ടുള്ളത്. ഇതിൽ പോസിറ്റീവ് കേസുകൾ ഉണ്ടോ എന്നത് ഇന്ന് അറിയാനാകും.
 
കൂടുതൽ പേരിൽ രോഗലക്ഷണങ്ങൾ കാണപ്പെടുന്നത് ജില്ല ഭരണഗൂഡത്തിന് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.ഇന്ന് വരാനിരിക്കുന്ന പരിശോധനാഫലത്തിലൂടെ സമൂഹവ്യാപനമുണ്ടായോ എന്ന കാര്യത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.രണ്ടാമത്തെ രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ ഫലവും ഇന്ന് തന്നെ വരും.ഇതുവരെ 44 പേർക്കാണ് കാസർകോട്ടിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
 
രണ്ടാമത്തെ രോഗിയില്‍ നിന്ന് ഏഴാമത്തെ രോഗിയിലേക്ക് എത്തിയ 20 മിനിറ്റിനെക്കുറിച്ചാണ്‌ തങ്ങൾക്ക് ആശങ്കയെന്ന് ജില്ലാകളക്‌ടർ ഡോ. ഡി സജിത്ബാബു പറഞ്ഞു.ഈ 20 മിനിട്ടിനുള്ളിൽ സമൂഹവ്യാപനമ്നടന്നിട്ടുണ്ടോ എന്നത് ഇന്നും നാളെയുമായി ലഭിക്കുന്ന പരിശോധനാഫലങ്ങളിലൂടെ വ്യക്തമാകും.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജനത കർഫ്യൂ; ഒറ്റ ദിവസം കൊണ്ട് കേരളം വാങ്ങി കുടിച്ചത് 76.6 കോടിയുടെ മദ്യം, മലയാളി ഡാ!