Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19 സ്ഥിരീകരിച്ച യുവതി പ്രസവിച്ചു; സംഭവം കണ്ണൂരിൽ

കൊവിഡ് 19 സ്ഥിരീകരിച്ച യുവതി പ്രസവിച്ചു; സംഭവം കണ്ണൂരിൽ

അനു മുരളി

, ശനി, 11 ഏപ്രില്‍ 2020 (16:50 IST)
കൊവിഡ് സ്ഥിരീകരിച്ച യുവതി ആൺകുട്ടിക്ക് ജന്മം നൽകി. കാസർഗോഡ് സ്വദേശിയായ യുവതിയാണ് ആൺകുഞ്ഞിനു ജന്മം നൽകിയത്. കണ്ണൂരിലാണ് സംഭവം. കൊവിഡ് 19നെ തുടർന്ന് യുവതി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തിൽ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
അതേസമയം, രാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്ച്ചകൂടി നീട്ടുമെന്ന് റിപ്പോർട്ട്. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രക്യാപിച്ച ലോക്ക്ഡൗൺ കാലാവധി ഏപ്രിൽ 14ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക്ഡൗണിനെ സംബന്ധിച്ച് ധാരണയായത്.ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് കോൺഫറൻസിൽ പങ്കെടുത്ത ഭൂരിഭാഗം മുഖ്യമന്ത്രിമാരും സ്വീകരിച്ചത്.ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ട്വീറ്റ് ചെയ്‌തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സർക്കാരിനെ വിമർശിക്കാൻ വേണ്ടി മാത്രം എന്നും രാവിലെ കുളിച്ച് കുപ്പായമിട്ട് ഇറങ്ങിക്കോളും'- രമേശ് ചെന്നിത്തലയ്ക്കെതിരെ കെ സുരേന്ദ്രൻ