Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19; പോത്തൻ‌കോട് സ്വദേശിക്ക് രോഗം ബാധിച്ചതെവിടെ നിന്ന് എന്നറിയില്ല, മരിച്ച ആൾ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു

അനു മുരളി
ചൊവ്വ, 31 മാര്‍ച്ച് 2020 (11:00 IST)
കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഒരാൾകൂടി മരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് (68) ആണ് മരിച്ചത്. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിയില്ല. കഴിഞ്ഞ 23 മുതൽ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസോലേഷനിൽ ചികിത്സയിലായിരുന്നു. ഇതോടെ കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം രണ്ടായി.
 
അബ്ദുല്‍ അസീസിന്റെ മകൾ കെഎസ്ആർടിസി കണ്ടക്ടറാണ്. വികാസ് ഭവൻ ഡിപ്പോയിൽ ജോലി ചെയ്യുന്ന ഇവർ രണ്ടു മക്കൾക്കൊപ്പം അബ്ദുൾ അസീസിന്റെ ഒപ്പമായിരുന്നു താമസം. മാർച്ച് 23 മുതലാണ് ഇയാളെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
 
മാർച്ച് 5നും 23നും ഇടയിൽ ഇദ്ദേഹം നിരവധി പരിപാടികളിൽ പങ്കെടുത്തിരുന്നു. വിവാഹ, സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. പിടിഎ പരിപാടിയിലും ബാങ്കിലെ ചിട്ടി ലേലത്തിലും ഇയാൾ പങ്കെടുത്തിരുന്നു. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി അടുത്തിടപഴകിയ എല്ലാവരും തന്നെ നിരീക്ഷണത്തിലാണ്.
 
ഇദ്ദേഹത്തിന്റെ വൃക്കകൾ തകരാറിലായിരുന്നു. ശ്വാസകോസ സംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നു. ഇതാണ് രോഗം ഗുരുതരമാകാൻ കാരണം. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. രണ്ടാമത്തെ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ബന്ധുക്കളിൽനിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമ്പർക്ക പട്ടികയും റുട്ട് മാപ്പും തയ്യാറാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments