കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും ലോക്ക് ഡൗൺ ആണ്. അവശ്യത്തിനല്ലാതെ ഒരാൾക്കും തന്നെ പുറത്തിറങ്ങാൻ സാധിക്കില്ല. എന്നാൽ, ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുന്നേതന്നെ കൊവിഡ് സമൂഹവ്യാപനമായി പടർന്നുവെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്.
നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് മത സമ്മേളനത്തില്‍ പങ്കെടുത്ത 10 പേര്‍ മരിച്ചിരിക്കുന്നു. ഇതില്‍ 9 പേര്‍ ഇന്ത്യക്കാരാണ്. 6 തെലുങ്കാന സ്വദേശികളും കര്‍ണാടക, തമിഴ്‌നാട്, കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ ആളുവീതവുമാണ് മരിച്ചത്. ഇതിലൂടെ രാജ്യത്ത് കൊറോണ വൈറസ് സമൂഹവ്യാപനം നടന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.
ഡല്‍ഹി ആസ്ഥാനമായുള്ള തബ്‌ലീഗ് ജമാഅത്ത് ആയിരുന്നു മത സമ്മേളനം തെലുങ്കാനയില്‍ വെച്ച് നടത്തിയത്. ആയിരക്കണക്കിനാളുകളാണ് ഇതില്‍ പങ്കാളികള്‍ ആയത്. നിസ്സാമുദ്ദീനില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് 26 പേര്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
മത സമ്മേളനം നടന്ന സ്ഥലത്ത് 2000ത്തോളം പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം സമ്മേളനത്തില്‍ എത്ര പേര്‍ പങ്കെടുത്തു എന്നും ആരെല്ലാം എന്നും ഏത് സംസ്ഥാനക്കാര്‍ എന്നും ഒക്കെ ഇനിയും പുറത്ത് വന്നിട്ടില്ല എന്നതാണ്. തമിഴ്‌നാട്ടില്‍ നിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് 1000 പേരും വന്നിരുന്നു. ഇന്തൊനീഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് 280 പേരും എത്തി. പുതിയ സാഹചര്യത്തില്‍ നിസാമുദ്ദീനും പരിസരപ്രദേശവും പൂര്‍ണമായും ഡല്‍ഹി പൊലീസിന്റെ നിയന്ത്രണത്തിലായി.
രാജ്യത്തും തെലുങ്കാനയിലും കൊറോണ വൈറസിന്റെ വലിയ മുന്നറിയിപ്പുകള്‍ നിലവില്‍ ഇരിക്കെ അതിനെ എല്ലാം അവഗണിച്ചായിരുന്നു മത സമ്മേളനം നടന്നത് എന്നും ചൂണ്ടിക്കാട്ടുന്നു.