Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹത്തിനു 50 പേര്‍, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍; കേരളത്തില്‍ പുതിയ നിയന്ത്രണങ്ങള്‍

Covid 19
, തിങ്കള്‍, 26 ഏപ്രില്‍ 2021 (17:42 IST)
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ പുതിയ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 
 
എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കണം
 
വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം 
 
വിവാഹം, ഗ്രഹപ്രവേശനം പോലുള്ള ചടങ്ങുകള്‍ക്ക് പരാമവധി 50 പേര്‍ മാത്രം 
 
മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം 
 
ശനി, ഞായര്‍ ലോക്ക്ഡൗണ്‍ തുടരും
 
സിനിമ തിയറ്ററുകള്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, സ്‌പോര്‍ട്‌സ് മൈതാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു

ബാറുകള്‍, വിദേശ മദ്യശാലകള്‍ എന്നിവ തല്‍ക്കാലത്തേക്ക് അടച്ചിടും

കടകളും റസ്റ്റോറന്റുകളും രാത്രി 7.30 വരെ മാത്രം. റസ്റ്റോറന്റുകളില്‍ ഒന്‍പത് വരെ പാര്‍സല്‍ നല്‍കാം. 

സംസ്ഥാനത്ത് ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം
 
സ്‌കൂളുകള്‍ അടഞ്ഞുകിടക്കണം 
 
അതിഥി തൊഴിലാളികള്‍ക്കായി കോവിഡ് സെല്‍ 
 
കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യം തന്നെ

ഷോപ്പിങ് മാളുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, വിനോദ പാര്‍ക്കുകള്‍ എന്നിവ അടച്ചിടും 

ആള്‍ക്കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കണം 

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍. ആഘോഷ പ്രകടനങ്ങള്‍ ഇല്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ല 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Lottery WIN-WIN LOTTERY RESULT ഒന്നാം സമ്മാനം ചിറ്റൂരില്‍ വിറ്റ ടിക്കറ്റിന്,ആ ഭാഗ്യശാലി നിങ്ങളാണോ?