Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: ജാമ്യം കിട്ടാന്‍ ചുമ അഭിനയിച്ച വധശ്രമ കേസ് പ്രതിക്ക് പണികിട്ടി!

എ കെ ജെ അയ്യര്‍
വ്യാഴം, 26 മാര്‍ച്ച് 2020 (12:45 IST)
അടിപിടിക്കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാനായി ചുമ അഭിനയിച്ചപ്പോൾ അയാൾ വിചാരിച്ചിരിക്കില്ല പണി കിട്ടുമെന്ന്. കഴിഞ്ഞ ദിവസം  കേസിൽ ജാമ്യം ലഭിക്കാനായി ചുമ അഭിനയിച്ച പ്രതിയെ പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഡോക്ടറെ കാണിച്ചപ്പോൾ ‘കൊറോണ ഉണ്ടാകാന്‍ സാധ്യതയുണ്ട്’ എന്ന്  ഡോക്ടർ കുറിച്ചപ്പോഴാണ് അത് വിനയായി മാറിയത്.
 
ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നയാളെ ക്രൂരമായി മർദ്ദിച്ചതിനാണ് ഇയാൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തത്. റിമാൻഡ് പ്രതിയുടെ ചുമ കൊറോണയുടെ ലക്ഷണമാകാമെന്ന് ഡോക്ടർ കുറിപ്പെഴുതിയതിനെ തുടർന്ന് പ്രതിയെ നിരീക്ഷണത്തിനായി അയയ്ക്കാൻ ശുപാര്‍ശ ചെയ്യുകയുംചെയ്തു. പക്ഷേ, ചുമ അഭിനയമാണെന്ന് മനസിലാക്കിയ മജിസ്‌ട്രേറ്റ് പ്രതിയെ റിമാൻഡ് ചെയ്തു.
 
എന്നാൽ പ്രതിയുമായി ജയിലിലെത്തിയപ്പോൾ ജയിലധികാരികൾ പ്രതിയെ ജയിലിലടയ്ക്കാൻ തയ്യാറായില്ല. പൊലീസുമായുണ്ടായ തർക്കത്തെ തുടർന്ന് പ്രതിയെ പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ രണ്ട് പോലീസുകാരുടെ കാവലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments