കൊവിഡ് 19: ജമ്മു കാശ്മീരിലും മഹാരാഷ്ട്രയിലും ഓരോ മരണം, രാജ്യത്ത് മരണസംഖ്യ 15 ആയി

അഭിറാം മനോഹർ

വ്യാഴം, 26 മാര്‍ച്ച് 2020 (10:57 IST)
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് രണ്ട് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ജമ്മുകാശ്മീരിലും മഹരാഷ്ട്രയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ജമ്മുകാശ്മീരിൽ 65 വയസുകാരനാണ് മരിച്ചത്. ജമ്മു കശ്മീരിൽ രേഖപ്പെടുത്തുന്ന ആദ്യമരണമാണിത്.മതപ്രബോധകനായിരുന്ന ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നതായാണ് വിവരം. ഇയാൾ ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കും യാത്ര ചെയ്‌തിരുന്നു.രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്, ഇയാൾ യാത്രാ വിവരങ്ങൾ മറച്ചുവെക്കുന്നതായും അധികൃതർ പറയുന്നു.
 
ഇയാളുമായി ബന്ധപ്പെട്ട 4 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇയാൾക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത വണ്ണം തുടങ്ങിയ രോഗങ്ങള്‍ ഇയാള്‍ക്കു നേരത്തെയുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് മറ്റൊരു മരണം രേഖപ്പെടുത്തിയത്.ഇയാളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 629 കടന്നു. മരണസംഖ്യ 15 ആയി. അതേസമയം മഹാരാഷ്ട്രയിലെ താനെയിൽ ഇന്ന് രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 130 ആയി ഉയർന്നു. കേരളത്തിൽ 114 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചുവന്ന പട്ടുസാരി ചുറ്റി കൈയ്യിൽ വാളുമായി ആൾ ദൈവം; പിടിച്ച് വലിച്ച് ജീപ്പിനകത്തിട്ട് പൊലീസ്, വീഡിയോ