Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ: കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ചിട്ട് തമിഴ്നാട്

കൊറോണ: കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ചിട്ട് തമിഴ്നാട്

അഭിറാം മനോഹർ

, വെള്ളി, 20 മാര്‍ച്ച് 2020 (16:46 IST)
കൊറോണ വ്യാപനത്തിന്റെ ഭാഗമായി തമിഴ്‌നാട് സർക്കാർ കേരളത്തിലേക്കുള്ള അതിർത്തികൾ അടക്കുന്നു.ഇതിന്റെ ഭാഗമായി കോയമ്പത്തൂര്‍ അതിര്‍ത്തിയിലെ ഒന്‍പത് ചെക്കുപോസ്റ്റുകളും അടച്ചിടും.കേരളത്തിൽ നിന്നുമുള്ള കൊറോണവ്യാപനം ഉണ്ടാവുന്നത് തടയുന്നതിനാണ് പുതിയ നടപടി.ഇന്ന് വൈകുന്നേരത്തോടെ ചെക്ക് പോസ്റ്റുകളെല്ലാം അടക്കാനാണ് തീരുമാനം.
 
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരിശോധനയും കര്‍ശനമാക്കി.നിലവില്‍ അതിര്‍ത്തി വഴി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച് മരുന്നുകള്‍ തളിച്ച ശേഷം ആണ് തമിഴ്‌നാട്ടിലേക്ക് കടത്തിവിടുന്നത്.വാളയാർ വഴി അത്യാവശ്യ വാഹനങ്ങളും കടത്തിവിടും.കോയമ്പത്തൂര്‍ കളക്ടറാണ് ചെക്കുപോസ്റ്റുകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയിട്ടുള്ളത്.നിലവിൽ വാഹനങ്ങൾ കർശന പരിശോധനയ്‌ക്ക് ശേഷം കടത്തിവിടുന്നുണ്ടെങ്കിലും വൈകുന്നേരം ആറ് മണിയോടെ അതിർത്തികൾ പൂർണമായും അടക്കാനാണ് തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് 19: സൗദിയിൽ ശനിയാഴ്ച്ച മുതൽ പൊതുഗതാഗതം നിർത്തലാക്കുന്നു