Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് ഭീഷണിയില്ല; ‘ആടുജീവിതം’ ലൊക്കേഷന്‍ സുരക്ഷിതമെന്ന് പൃഥ്വിരാജ്

Prithviraj

അനിരാജ് എ കെ

, വെള്ളി, 20 മാര്‍ച്ച് 2020 (14:48 IST)
ബ്രഹ്‌മാണ്ഡചിത്രം ‘ആടുജീവിതം’ ജോര്‍ദാനില്‍ ചിത്രീകരണം തുടരുകയാണ്. കോവിഡ് ഭീഷണിയില്‍ മറ്റെല്ലാ സിനിമകളുടെയും ചിത്രീകരണവും നിര്‍ത്തിവച്ചെങ്കിലും ആടുജീവിതത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിയിട്ടില്ല. ലൊക്കേഷന്‍ സുരക്ഷിതമാണെന്ന് നായകന്‍ പൃഥ്വിരാജ് അറിയിച്ചു.
 
അന്താരാഷ്ട്രവിമാനങ്ങള്‍ തല്‍ക്കാലം ജോര്‍ദാനില്‍ നിന്നോ ജോര്‍ദാനിലേക്കോ അനുവദിച്ചിട്ടില്ല. ലൊക്കേഷനിലേക്ക് പുറത്തുനിന്ന് ആരെയും അനുവദിക്കുന്നില്ല. ഡോക്‍ടര്‍മാരുടെ സേവനവും മെഡിക്കല്‍ ചെക്കപ്പും തുടരുന്നുണ്ട്. ചിത്രീകരണം തുടരുന്നതില്‍ അപാകതയില്ലെന്ന് വിദഗ്ധനിര്‍ദ്ദേശം ലഭിച്ചതോടെയാണ് ആടുജീവിതം ഷൂട്ടിംഗ് തുടരാന്‍ തീരുമാനിച്ചിട്ടുള്ളത്.
 
ബെന്യാമിന്‍റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് എ ആര്‍ റഹ്‌മാന്‍ ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവതാരിക തിരിച്ചും മറിച്ചും ചോദിച്ചു, അനുഷ്ക ആവർത്തിച്ച് പറഞ്ഞു - ' പ്രഭാസ് എന്റെ മകനാണ്'!