കൊറോണബാധയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ജനറൽ കോച്ചുകളിലെ ജനറൽ കോച്ചുകളിലെ ദിവസയാത്രക്കാരുടെ എണ്ണത്തിൽ 61 ശതമാനം കുറവ്.ർച്ച് 10ന് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് 15ന് 80,188 പേരായി കുറഞ്ഞു.ഇതോടെ ജനറൽ കോച്ചുകളിൽ നിന്നുള്ള ശരാശരി ദിവസവരുമാനം ഒരു കോടിയിൽ നിന്ന് 80 ലക്ഷത്തിലേക്ക് താഴ്ന്നു.
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് റദ്ദാക്കാൻ എത്തുന്നവരുടെ എണ്ണം കൂടിയതായാണ് കണക്കുകൾ.തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ മാത്രം മാർച്ച് 10ന് 368 പേരും 11, 12 തീയതികളിൽ 505 പേർ വീതവും 13ന് 1,112 പേരുമാണ് ടിക്കറ്റ് റദ്ദാക്കിയത്.തിങ്കളാഴ്ച്ച മധുരയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്‌പ്രസിൽ മൊത്തം ബർത്തുകളുടെ 10 ശതമാനം യാത്രക്കാരെ ഉണ്ടായിരുന്നുള്ളു.മലബാർ, മാവേലി, മംഗലാപുരം, എക്സ്‌പ്രസുകളിലും കാലിയായ ബർത്തുകളുടെ എണ്ണം കൂടുകയാണ്.