Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ഹൃദയത്തെ തളർത്തും, രോഗമുക്തരായാലും ശ്രദ്ധ വേണം: മുന്നറിയിപ്പുമായി സർക്കാർ

കൊവിഡ് ഹൃദയത്തെ തളർത്തും, രോഗമുക്തരായാലും ശ്രദ്ധ വേണം: മുന്നറിയിപ്പുമായി സർക്കാർ
, വ്യാഴം, 5 നവം‌ബര്‍ 2020 (08:10 IST)
കൊവിഡ് ബാധിച്ച് ഭേദമായവർ ഹൃദയാരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് സർക്കാരിന്റെ കോവിഡാനതര ചികിത്സാ മാർഗരേഖ. കൊവിഡ് ഭേദമായാലും ചുരുങ്ങിയത് മൂന്നുമാസത്തേയ്ക്കെങ്കിലും കഠിനമായ ജോലിയോ വ്യായാമമോ ചെയ്യരുത് എന്നും. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർ ഇക്കാര്യം പ്രത്യേക്കം ശ്രദ്ധിയ്ക്കണം എന്നും കൊവിഡാനന്തര ചികിത്സ മാർഗരേഖയിൽ പറയുന്നു. 
 
കൊവിഡ് ഭേദമായ കയിക താരങ്ങൾ കഠിന വ്യായാമ മുറകൾ കുറഞ്ഞത് ആറുമാസത്തേയ്ക്ക് ഒഴിവാക്കണം. രോഗം ഭേദമായാലും വൈറസ് രോഗങ്ങൾ ഹൃദയത്തെ ബധിയ്ക്കും. കൊവിഡ് 19ന് ഈ ആഘാത ശേഷി കൂടുതലാണ്. വൈറസുകൽ പലപ്പോഴും ഹൃദയ പ്പേശികളെ ബാധിയ്ക്കാറുണ്ട്. ഇത് രക്തത്തിന്റെ പമ്പിങ്ങിനെ നേരിട്ട് തന്നെ ബാധിയ്ക്കും. വൈറസ് ഹൃദയത്തിന്റെ നാഡി വ്യവസ്ഥയെ ബാധിച്ച് അത് വീർക്കാനും സധ്യതയുണ്ട് എന്ന് ആരോഗ്യവകുപ്പ് നോഡൽ ഓഫീസർ ഡോ അമർ ഫെറ്റൽ. പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രേഖകൾ ഇഡി കൊണ്ടുവന്നത്, ഒപ്പിട്ടുനൽകാതെ ബിനീഷിന്റെ ഭാര്യ, വീട്ടിൽനിന്നും ഇറങ്ങാതെ ഇഡി