Webdunia - Bharat's app for daily news and videos

Install App

തലയിൽ ചക്ക വീണ് ആശുപത്രിയിൽ എത്തി, 43കാരന് കൊവിഡ് സ്ഥിരീകരിച്ചു

Webdunia
ഞായര്‍, 24 മെയ് 2020 (12:59 IST)
തലയിൽ ചക്കവീണ് പരിക്ക് പറ്റി കണ്ണൂർ പരിയരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു.കാസർകോട് ജില്ലയിലെ ബേളൂർ സ്വദേശിയായ 43കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്.
 
ചക്ക വീണതിനെ തുടർന്ന് സാരമായി പരിക്കേറ്റ ഇയാളെ ശസ്ത്രക്രിയക്കായാണ് പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുവന്നത്. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.എന്നാൽ കാസർകോറ്റ് നിന്നുള്ള രോഗിയായതിനാൽ സ്രവ പരിസോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. തുടർന്ന് പരിശോധനാ ഫലം വന്നപ്പോഴാണ് രോഗം ബാധിച്ചിട്ടുണ്ടെന്ന് മനസിലാവുന്നത്.
 
അതേസമയം രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് വിദേശത്ത് നിന്നോ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ എത്തിയവരുമായി യാതറു സമ്പർക്കവും ഇല്ലായിരുന്നു എന്നാണ് വിവരം.ഇത് ആശങ്കയുണ്ടാക്കുന്ന സംഭവമാണെന്ന് വിദഗ്ദ്ധർ പറഞ്ഞു. സമാന രീതിയിൽ മറ്റ് രോഗങ്ങൾക്ക് പരിയാരത്ത് ചികിത്സ തേടിയ രണ്ട് പേർക്ക് നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇത്തരത്തിൽ മറ്റ് അസുഖവുമായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്ക്, ഒരു ചെറിയ പിഴവ് നിങ്ങളുടെ വാടകക്കാരനെ വീട്ടുടമയാക്കും! ഈ റെന്റല്‍ പ്രോപ്പര്‍ട്ടി നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

ഭരണം മാറി, രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്

ന്യൂ ഇയർ ആഘോഷത്തിന് പുതിയ ട്രെൻഡോ? പുതുവത്സര രാത്രി ഓയോ റൂമുകൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ 58% വർദ്ധനവ്

ജൂൺ മാസത്തോടെ ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യം!, നടപടികൾ പുരോഗമിക്കുന്നതായി കേന്ദ്ര തൊഴിൽമന്ത്രി

അടുത്ത ലേഖനം
Show comments