ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. ഇതുവരെയായി 3,2,078 ആളുകളാണ് വിവിധ ഭാഗങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് ലോകത്ത് റിപ്പോർട്ട് ചെയ്‌തത്. നിലവില്‍ 5,309,698 പേര്‍ക്കാണ് ലോകമെമ്പാടും വൈറസ് സ്ഥിരീകരിച്ചത്.
അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം 16,22,447 ാായി. 97,087 പേരാണ് ഇവിടെ കൊറോണ ബാധിച്ച് മരിച്ചത്.രോഗബാധിതര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. 347,398 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 3,35,882 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ബ്രസീലിൽ 10,000ത്തിന് മുകളിൽ കേസുകളാണ് ദിവസം സ്ഥിരീകരിക്കുന്നത്.രോഗത്തിന്റെ അുത്ത പ്രഭവ കേന്ദ്രമായി മാറിയിരിക്കുകയാണ് ബ്രസീല്‍.യുകെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് ജര്‍മനി, ഇറാന്‍, തുര്‍ക്കി, ഇന്ത്യ, പെറു തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധ ഒരുലക്ഷം കടന്നു.