ആരാധനാലയങ്ങള്‍ അടച്ചിട്ടതിനുശേഷമുള്ള ഓരോ ഘട്ടത്തിലും മതനേതാക്കളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും കേന്ദ്രമാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയന്ത്രണവിധേയമായി കേരളത്തില്‍ ആരാധനാലയങ്ങള്‍ എങ്ങനെ തുറക്കാമെന്നതിനെക്കുറിച്ച് അഭിപ്രായമാരായാന്‍ വിവിധ വിഭാഗം മതമേധാവികളുമായും മത സംഘടനാ നേതാക്കളുമായും മതസ്ഥാപന ഭാരവാഹികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയിട്ടുണ്ട്.
അതേസമയം ജുണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിയ്ക്കുന്നതിനായി മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രായം പുറത്തിറക്കി. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ആരാധനായലങ്ങള്‍ തുറക്കുന്നത്. വിഗ്രഹങ്ങളിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ ഭക്തരെ തൊടാന്‍ അനുവദിയ്ക്കരുത് എന്നും, പ്രസാദം തീര്‍ത്ഥം എന്നിവ നല്‍കരുത് എന്നും മര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ജൂണ്‍ എട്ടു മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിട്ടുണ്ടായിരുന്ന.