Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്

, തിങ്കള്‍, 18 ജനുവരി 2021 (14:59 IST)
നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊയിലാണ്ടി എം എല്‍ എ കെ ദാസന്‍, കൊല്ലം എം എല്‍ എ മുകേഷ്, പീരുമേട് എംഎല്‍എ  ബിജിമോള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അന്‍സലനും കെ ദാസനും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
എംഎല്‍എ മുകേഷ് വീട്ടിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. നേരത്തേ ബജറ്റ് സമ്മേളനം കൊവിഡ് സാഹചര്യത്തില്‍ വെട്ടിക്കുറച്ചിരുന്നു. കൊവിഡ് ബാധിതര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മസാലബോണ്ട് വഴി വിദേശവായ്‌പ ഭരണഘടനാ വിരുദ്ധം: കിഫ്‌ബി സർക്കാരിന് ബാധ്യത, രൂക്ഷ വിമർശനവുമായി സിഎ‌ജി റിപ്പോർട്ട്