സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ച് സിഎജി റിപ്പോർട്ട്. ഭരണഘടനാപരമായല്ല കിഫ്ബിയുടെ പ്രവർത്തനമെന്ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ച സിഎജി റിപ്പോർട്ടിൽ പറയുന്നു.
മസാലാബോണ്ട് വഴി വിദേശത്ത് നിന്ന് വായ്‌പ എടുക്കുന്നത് ഭരണഘടനാചട്ടങ്ങളുടെ ലംഘനമാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതിക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതാണ് ഇത്തരത്തിലുള്ള കടമെടുപ്പ്.രാജ്യത്തിന് പുറത്ത് ഒരു സ്ഥാപനം സൃഷ്ടിച്ച് കടമെടുക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌ഘടനയെ തകിടം മറയ്‌ക്കും. ഈ രീതി മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നത് അപകടകരമാണ്. വായ്‌പയുടെ തിരിച്ചടവിന് റവന്യൂ വരുമാനത്തിനെ ആശ്രയിക്കാനാണ് സർക്കാർ തീരുമാനം.ഇത്തരത്തിൽ കിഫ്‌ബി ഉപയോഗിച്ച് വായ്‌പ എടുത്ത ശേഷം തിരിച്ചടവിന് റവന്യൂ വരുമാനത്തെ ആശ്രയിക്കുന്നത് ഭരണഘടനാചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.