Webdunia - Bharat's app for daily news and videos

Install App

കോവിഡ് ബാധിച്ച സ്ത്രീയുടെ മൃതദേഹത്തിന് പകരം ആദിവാസിയുടെ മൃതദേഹം സംസ്‌കരിച്ചു

എ കെ ജെ അയ്യര്‍
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (19:27 IST)
പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് കോവിഡ്  ബാധിച്ച സ്ത്രീയുടെ മൃതദേഹത്തിന് പകരം ആദിവാസി യുവതിയുടെ മൃതദേഹം മാറി ലഭിച്ചത് സംസ്‌കരിച്ചതായി റിപ്പോര്‍ട്ട്. പാലക്കാട് മേലാമുറിയിലെ എഴുപത്തഞ്ചുകാരിയായ കോവിഡ് ബാധിച്ച് മരിച്ച ജാനകിയമ്മയുടെ മൃതദേഹം എന്ന് കരുതിയാണ് അവരുടെ ബന്ധുക്കളുടെ മേല്‍നോട്ടത്തില്‍ ചിതയൊരുക്കി സംസ്‌കരിച്ചത് .
 
പിന്നീടാണ് മനസിലായത് സംസ്‌കരിച്ച മൃതദേഹം അട്ടപ്പാടി നക്കുപതി ധോനിഗുണ്ട് ഊരിലെ വള്ളി എന്ന മുപ്പത്താറുകാരിയുടെതാനെന്ന്  പുഴയില്‍  കുളിക്കുന്നതിനിടെ മരിച്ച വള്ളിയുടെ മൃതദേഹം അഗളി കോട്ടത്തറ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റ് മാര്‍ട്ടത്തിനായാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
 
ഇതേ സമയം കോവിഡ് ബാധിച്ച് മരിച്ച മേലാമുറി സ്വദേശി ജാനകിയമ്മയുടെ മൃതദേഹവും ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തിച്ചു .ഇരു മൃതദേഹങ്ങളും മുഖമടച്ച് പൊതിഞ്ഞു കെട്ടിയിരുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ്  പ്രോട്ടോകോള്‍ പാലിച്ചു വേഗത്തില്‍ സംസ്‌കാരവും കഴിഞ്ഞു.
 
വള്ളിയുടെ ബന്ധുക്കള്‍ക്ക് മൃതദേഹം ലഭിച്ചപ്പോഴാണ് മൃതദേഹം മാറിയത് അറിഞ്ഞത്  എന്നാണു സൂചന. വള്ളിയുടെ  ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.  ഈ രണ്ട് മൃതദേഹങ്ങളും അടുത്തടുത്തായിരുന്നു കിടത്തിയിരുന്നത്. അവിടെ നിന്ന് എടുത്ത് കൊടുത്തപ്പോള്‍ ഉണ്ടായ പിഴവാണ് മാറാന്‍ കാരണമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

VS Achuthanandan: വി.എസ് ഗുരുതരാവസ്ഥയില്‍ തുടരുന്നു; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തില്‍

സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിക്ക് നഷ്ടം 210.51 കോടി

ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, പരാതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ ഏകീകൃത റെയില്‍വണ്‍ ആപ്പ്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

ട്രംപിന്റെ വാദം കള്ളം, ആ സമയത്ത് ഞാന്‍ റൂമില്‍ ഉണ്ടായിരുന്നു: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

അടുത്ത ലേഖനം
Show comments