Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം: കർശന നടപടിയെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം: കർശന നടപടിയെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
, വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (18:14 IST)
സംസ്ഥാനത്ത് കൊവിഡ് മാർഗ്ഗനിർദേശങ്ങൾ ലംഘിച്ച് സമരം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കേരളാ ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകി. സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച സത്യവാങ്‌മൂലമാണ് കോടതി പരിഗണിചത്. കേസിലെ ഹർജിക്കാരായ അഡ്വ.ജോൺ നുമ്പേലിയും മറ്റുമാണ് ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടത്. 
 
സ്വർൺനക്കടത്ത് കേസിൽ കോൺഗ്രസ്- മുസ്ലീം ലീഗ് പ്രവർത്തകർ നടത്തുന്ന സമരങ്ങൾ കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് സത്യവാങ്‌മൂലത്തിൽ പറഞ്ഞു.വെഞ്ഞാറമ്മൂട്ടിലെ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നടന്ന പ്രതിഷേധങ്ങളും കോടതി ഉത്തരവ് ലംഘിച്ചാണ് നടത്തിയതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും നാലായിരത്തിന് മുകളിൽ കേസുകൾ, 12 മരണം, 3849 പേർക്ക് സമ്പർക്കം വഴി രോഗം