കൊവിഡ് വ്യാപനവും ലോക്ക്ഡൗൺ മൂലമുള്ള നിയന്ത്രണങ്ങളും കാരണം രാജ്യത്തെ പ്രഫഷണൽ മേഖലയിൽ വൻതോതിൽ തൊഴിൽ നഷ്ടം ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുകൾ. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമി പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങൾ ഉള്ളത്.
രാജ്യത്ത് കഴിഞ്ഞ മെയ്- ഓഗസ്റ്റ് മാസങ്ങളിൽ മാത്രം 60 ലക്ഷം പ്രഫഷണലുകൾക്ക് ജോലി നഷ്ടമായതായാണ് കണക്കുകൾ. ഇതിൽ അധ്യാപകർ,അക്കൗണ്ട്‌സ് ജോലിക്കാർ,സാമ്പത്തിക മേഖലയിൽ ജോലി നോക്കുന്നവർ അടക്കം വലിയ തോതിൽ തൊഴിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്. 2019ൽ മെയ്- ഓഗസ്റ്റ് മാസങ്ങളിൽ 1.88 കോടി തൊഴിൽ അവസരങ്ങൾ ഉണ്ടായിരുന്നത് 2020ൽ 1.81 കോടിയായി കുറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ തോതിൽ തൊഴിൽ നഷ്ടം ഉണ്ടായതായി സർവേ വ്യക്തമാക്കുന്നു. വ്യാവസായിക നിർമാണ മേഖലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 26 ശതമാനം തൊഴിൽ നഷ്ടം സംഭവിച്ചതായാണ് കണക്കുകൾ. എങ്കിൽ പോലും ഇക്കാലയളവിൽ ചെറുകിട സംരഭകർക്ക് ഈ കാലങ്ങളിൽ നേട്ടം നേടാനായെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.