കഴിഞ്ഞവര്‍ഷം കേരളത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടന്നത് കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ലോക്‌സഭയില്‍ പറഞ്ഞതു. 5597 പേര്‍ക്കാണ് കഴിഞ്ഞവര്‍ഷം കേരളത്തില്‍ കോവിഡ് ബാധിച്ചത്. 66 പേര്‍ മരണപ്പെട്ടു.
അതേസമയം 2023ല്‍ 516 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ മരണം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും എന്നല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണെന്നും കേന്ദ്രമന്ത്രി പറയുന്നു.
കഴിഞ്ഞവര്‍ഷം 7252 കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 39 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ മഹാരാഷ്ട്രയില്‍ 35 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5658 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു.