Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായാധിക്യമുള്ളവരിലും വാക്‌സിന്‍ എടുക്കാത്തവരിലും ഒമിക്രോണ്‍ കടുക്കും: സംസ്ഥാന കൊവിഡ് വിദഗ്ധ സമിതി

Covid Expert Committee

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 ഡിസം‌ബര്‍ 2021 (14:01 IST)
പ്രായാധിക്യമുള്ളവരിലും വാക്‌സിന്‍ എടുക്കാത്തവരിലും ഒമിക്രോണ്‍ കടുക്കുമെന്ന് സംസ്ഥാന കൊവിഡ് വിദഗ്ധ സമിതി. ജനസാന്ദ്രത കൂടുതലായതിനാല്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വേഗത്തില്‍ രോഗം പടരുമെന്ന് വിദഗ്ധസമിതി പറയുന്നു. പ്രമേഹരോഗികളും പ്രായം കൂടിയവരും സംസ്ഥാനത്ത് കൂടുതലുണ്ട്. രോഗവ്യാപനം വളരെ കൂടുതലാണെങ്കിലും രോഗം തീവ്രമാകാനുള്ള ശക്തി ഒമിക്രോണിന് കുറവാണ്. 
 
60വയസിനു മുകളിലുള്ള വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്നും മുന്നറിയിപ്പുണ്ട്. യോഗങ്ങള്‍ ഏസി മുറികളിലും അടഞ്ഞ മുറികളിലും നടക്കുന്നതായാണ് കാണുന്നത്. ഇത് ഉടന്‍ അവസാനിപ്പിക്കണമെന്നും വിദഗ്ധ സമിതി അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2021 സ്ത്രീകള്‍ക്കെതിരായ അതിക്രമം ആന്ധ്രാപ്രദേശില്‍ 25ശതമാനം വര്‍ധിച്ചതായി ഡിജിപി