Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് രണ്ടാമതും വരുമോ?

കോവിഡ് രണ്ടാമതും വരുമോ?
, വ്യാഴം, 15 ഏപ്രില്‍ 2021 (10:13 IST)
കോവിഡ് ഒരിക്കല്‍ വന്നു ഭേദമായവര്‍ക്ക് രണ്ടാമതും രോഗം ബാധിക്കുമോ എന്നാണ് മന്ത്രി വി.എസ്.സുനില്‍കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. സാധാരണ രീതിയില്‍ വൈറല്‍ രോഗങ്ങള്‍ ഒരിക്കല്‍ വന്നു മാറിയാല്‍ പിന്നീട് വരാനുള്ള സാധ്യതകള്‍ കുറവാണ്. ശരീരം വൈറസിനെതിരെ ഉത്പാദിപ്പിച്ച ആന്റി ബോഡി ശരീരത്തില്‍ തന്നെ നിലനില്‍ക്കുന്നത് കൊണ്ട് തുടര്‍ന്നുള്ള കുറച്ചു കാലയളവിലെങ്കിലും, വീണ്ടും അതേ വൈറസ് കൊണ്ടുള്ള രോഗബാധ ഉണ്ടാവാനുള്ള സാധ്യത തീരെ കുറവാണെന്നാണ് പഠനം. എന്നാല്‍, കൊറോണ വൈറസിന്റെ കാര്യത്തില്‍ സ്ഥിതി മറ്റൊന്നാണ്. കോവിഡ് ഒന്നിലേറെ തവണ വരാനുള്ള സാധ്യതയുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത പഠനങ്ങള്‍. ഇതേ കുറിച്ച് അറിയാന്‍ ദീര്‍ഘകാല പഠനങ്ങള്‍ വേണ്ടിവരുമെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.

കോവിഡ് 19 ഒരിക്കല്‍ വന്നു മാറിയാല്‍, ചെറിയ കാലയളവിലേക്ക് എങ്കിലും വീണ്ടും വരാനുള്ള സാധ്യത തീരെ കുറവാണെന്നാണ് അനുമാനം. എന്നാല്‍, വി.എസ്.സുനില്‍കുമാറിന് സെപ്റ്റംബറിലാണ് ആദ്യമായി കോവിഡ് പോസിറ്റീവ് ആകുന്നത്. കോവിഡ് മുക്തനായി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സുനില്‍കുമാറിന് വീണ്ടും കോവിഡ് പോസിറ്റീവ് ആകുന്നത്. ഒരിക്കല്‍ കോവിഡ് വന്ന് മാറി പോയവരില്‍, രണ്ടുമൂന്ന് മാസത്തേക്കെങ്കിലും വീണ്ടും വരാന്‍ സാധ്യതയില്ല. പക്ഷേ, അതിനുശേഷം വരാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. ആദ്യത്തെ തവണ കോവിഡ് ബാധിക്കുമ്പോള്‍ ഉള്ള പോലെ ലക്ഷണങ്ങളൊന്നും രണ്ടാം തവണ ഉണ്ടാകില്ലെന്നതാണ് മറ്റൊരു വസ്തുത. രണ്ടാമത്തെ തവണ കോവിഡ് പോസിറ്റീവ് ആയാല്‍ തന്നെ രോഗലക്ഷണങ്ങളൊന്നും കാണിച്ചേക്കില്ലെന്ന് അര്‍ത്ഥം. 
 
രോഗം സ്ഥിരീകരിച്ച ചിലരില്‍ പിന്നീട് നെഗറ്റീവ് പരിശോധനാഫലം ലഭിച്ചതിന് ആഴ്ചകള്‍ക്കു ശേഷം വീണ്ടും പോസിറ്റീവ് ഫലങ്ങള്‍ ലഭിച്ചതായി നേരത്തെയും ഏതാനും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രോഗമുക്തരായവര്‍ക്ക് രണ്ടാമത് ഒരു രോഗബാധ വരാനുള്ള സാധ്യത സംശയിക്കപ്പെടുന്നത് അതിനാലാണ്. പല അണുബാധകളും മാറിയതിനു ശേഷവും, ജീവനക്ഷമമല്ലാത്ത ബാക്ടീരിയകളുടെയോ, വൈറസുകളുടെയോ, അവയുടെ ജനിതക അംശത്തിന്റെയോ സാന്നിധ്യം ശരീരത്തില്‍ കണ്ടേക്കാം. രോഗമില്ലെങ്കില്‍ പോലും, ഇവ തെറ്റായ പോസിറ്റിവ് ഫലങ്ങള്‍ നല്‍കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. രണ്ടാമതും കോവിഡ് പോസിറ്റീവ് ആകുന്ന കേസുകളില്‍ ഇങ്ങനെ സംഭവിക്കുന്നുണ്ടോ എന്നത് കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ വ്യക്തമാക്കാന്‍ സാധിക്കൂ. 
 
അതായത്, ഒരുതവണ കോവിഡ് വന്ന് മാറിയെന്ന് കരുതി അശ്രദ്ധരായി നടക്കരുതെന്ന് സാരം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നത് തുടരണം. തുടര്‍ച്ചയായി കൈകള്‍ കഴുകകയും കൃത്യമായി മാസ്‌ക് ധരിക്കുകയും തുടരണമെന്ന് ലോകാരോഗ്യസംഘടനയും ആവര്‍ത്തിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴയില്‍ ഉത്സവത്തിനിടെ 15കാരനെ കുത്തിക്കൊലപ്പെടുത്തി; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം