ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ സ്ഥലം ഇല്ല. രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ ശ്മശാനങ്ങളിലൊന്നായ നിഗംബോധ്ഘാട്ടില്‍ ഇപ്പോള്‍ വലിയ ക്യൂ ആണ്. പത്തു ദിവസം കൊണ്ട് ഇവിടത്തെ സ്ഥലം പൂര്‍ണമായും നിറയുമെന്നാണ് അധികൃതര്‍ പറയുന്നത്. 70മൃതദേഹങ്ങള്‍ മാത്രം അടക്കാനുള്ള സൗകര്യം മാത്രമാണ് നിലവില്‍ ഇവിടെയുള്ളത്.
ഇന്നലെ മാത്രം രാജ്യതലസ്ഥാനത്ത് 104 പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. അതേസമയം രാജ്യത്ത് മരണസംഖ്യ ആയിരം കടക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ആശുപത്രികളും നിറഞ്ഞതിനാല്‍ ചികിത്സാ സൗകര്യവും ബുദ്ധിമുട്ടിലാണ്. അതേസമയം രാജ്യം കടുത്ത വാക്‌സിന്‍ ക്ഷാമത്തിലേക്ക് പോകുകയാണ്. കൂടാതെ ആന്റിവൈറല്‍ മരുന്നുകളുടെ ക്ഷാമവും ഉണ്ട്.